News
എല്ലാം കിറു കിറു കൃത്യം, കൃത്യമായി അന്ന് രാത്രി അത് ചെയ്തു! സിനിമയെ വെല്ലുന്ന തിരക്കഥ, ആ തെളിവിന് മുന്നിൽ ഉരുകും അതീജിവതയടക്കം മുറവിളി കൂട്ടുന്നു, ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് സംവിധായകൻ
എല്ലാം കിറു കിറു കൃത്യം, കൃത്യമായി അന്ന് രാത്രി അത് ചെയ്തു! സിനിമയെ വെല്ലുന്ന തിരക്കഥ, ആ തെളിവിന് മുന്നിൽ ഉരുകും അതീജിവതയടക്കം മുറവിളി കൂട്ടുന്നു, ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് സംവിധായകൻ
നടി ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് ഇനി വരും ദിവസങ്ങൾ നിർണായകമാണ്. കാരണം പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന്റെ മുൻപിലുള്ളത്. ഇതിനിടിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷികൾ ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും. ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകരായ രാമന് പിള്ളയ്ക്കും ഫിലിപ്പ് ടി വർഗീസിനും സുജേഷ് മേനോനുമെതിരെ കേസെടുക്കാന്‍ ആദ്യം മുതല്‍ തന്നെ പറഞ്ഞുകൊണ്ടിരുന്ന ആളുകളാണ് ഞങ്ങളെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര പറയുന്നത്. അവസാനം കോടതി തന്നെ ചോദിച്ചിരിക്കുകയാണ് വക്കീലന്മാർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന്.
ഒടുവില്‍ വധഗൂഡാലോചന കേസില്‍ ഫിലിപ്പ് ടി വർഗീസിനേയും സുജ മേനോനേയും പ്രതിചേർക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിന്റെ ഈ നീക്കം കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ചിരിയാണ് വരുന്നത്. യഥാർത്ഥത്തില്‍ ഈ രണ്ട് വക്കീലന്മാരേയും വധഗൂഡാലോചന കേസിലല്ല പൊലീസ് പ്രതിചേർക്കേണ്ടത്. അവരെ നടി ആക്രമിക്കപ്പെട്ട കേസില്‍ വേണം പ്രതിചേർക്കാന്‍. ആ പ്രതിപ്പട്ടികയിലേക്ക് രാമന്‍പിള്ളയേയും ചേർക്കണം. എത്ര തെളിവുകളാണ് ഇവർക്കെതിരായി ഉള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വക്കീലന്മാരെ പ്രതിയാക്കാന്‍ നിയമോപദേശം ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകളാണ് ഇവരുടെ നിർദേശപ്രകാരം സായി ശങ്കർ നശിപ്പിച്ചത്. അതുകൊണ്ട് തന്നെ ആദ്യത്തെ കേസില്‍ വേണം ഇവരെയെല്ലാം പ്രതി ചേർക്കാന്‍.
നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയാണ് സാഗർ. ഈ സാഗറിന് അഞ്ച് ലക്ഷം രൂപ കൊടുത്തതും വീണ്ടുമൊരു 5 ലക്ഷം രൂപയ്ക്ക് വന്നിരുന്നതുമെല്ലാം ഈ ഫിലിപ്പ് ടി വർഗീസിന്റെ ഓഫീസിലാണെന്നതിന്റെ ഓഡിയോ തെളിവുകളുണ്ടല്ലോ. അന്വേഷണ സംഘത്തിന്റെ ഇതിന്റെ ക്ലിയറന്‍സ് ഫോറന്‍സിക് ലാബില്‍ നിന്നും ഇതുവരെ കിട്ടിയില്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തൃശ്ശൂർ മുതല്‍ ഇങ്ങ് അത്താണിയിലെ ലാലിന്റെ വീട് വരെ ദിലീപും സംഭവും റീ ക്രിയേറ്റ് ചെയ്തെന്ന പുതിയ തെളിവും പുറത്ത് വന്നില്ലേ. ഈ കുറ്റകൃത്യമോ അതിന്റെ ദൃശ്യങ്ങളോ കാണാത്ത ദിലീപ് എങ്ങനെയാണ് ഇത് ഇത്ര കൃത്യമായി ഷൂട്ട് ചെയ്യുന്നത്. ക്യമാറയുടെ ആംഗിള്‍ പോലും തെറ്റുന്നില്ല. ഈ സമയത്ത് ഫിലിപ്പ് ടി വർഗീസും സുജേഷ് മേനോനും ആ വാഹനത്തിലുണ്ടായിരുന്നു.
ഇത്തരമൊരു സംഭവത്തിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും ആർക്കും ഒരു അനക്കം ഇല്ല. ഇതെന്താണ് വെള്ളരിക്കപ്പട്ടണമാണോ. ഈ തെളിവുകളൊന്നും ആരും കാണുന്നില്ല. കോടതിയില്‍ ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കൊടുക്കണമെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാത്തത് ഒന്നുമല്ലാലോ.
ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോർട്ട് തടഞ്ഞ് വെച്ചിരിക്കുകയാണെങ്കില്‍ അന്വേഷണ സംഘം അത് പുറത്ത് പറയണം. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ കേസില്‍ നടിക്ക് നീതി കിട്ടും എന്ന് വിശ്വസിച്ചിരുന്ന സമയത്താണല്ലോ ഈ തിരിമറിയെല്ലാം നടക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച കാര്യത്തിലടക്കം എത്ര തെളിവുകള്‍ കൊടുക്കാന്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്.
മുകളില്‍ നിന്നുള്ള സമ്മർദ്ദം കാരണം ഈ കേസില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന് തന്നെ വേണം കരുതാന്‍. മുപ്പതാം തീയതിക്ക് ഈ കുറ്റപത്രം സമർപ്പിക്കുമ്പോള്‍ അത് പാതവെന്തതാണോ അതോ ഒട്ടും വേവാത്തതാണോയെന്ന് അറിയാന്‍ കഴിയും. എങ്കില്‍പ്പോലും ഇപ്പോഴും പ്രതീക്ഷയുണ്ട്. അതിനാണ് അതീജിവതയടക്കം മുറവിളി കൂട്ടുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.
