ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കൂപ്പര്‍ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി ആത്മഹത്യ ആണെന്നു വിധിയെഴുതി എന്നാരോപിച്ച് ചിലര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പരുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ മൊബൈല്‍ ഫോണുകളിലൂടെ അസഭ്യവര്‍ഷം. മൂന്നു ദിവസം മുമ്പാണു സംഭവം. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന്റെ സ്ക്രീന്‍ഷോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ ഡോക്ടര്‍മാരെ വിളിച്ചു അസഭ്യം പറഞ്ഞു തുടങ്ങി. ചിലര്‍ ഡോക്ടര്‍മാരുടെ മറ്റു നമ്പരുകളും സംഘടിപ്പിച്ച് പ്രചരിപ്പിച്ചു. ആശുപത്രിയുടെ ലാന്‍ഡ് ലൈന്‍ നമ്പരിലേക്കും കോളുകള്‍ പ്രവഹിക്കുകയാണ്. കോളുകള്‍ റെക്കോര്‍ഡ് ചെയ്തും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു കരുതി ഡോക്ടര്‍മാര്‍ പരാതി നല്‍കിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു ഡോക്ടര്‍മാരുടെ സംഘടന. ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി കൊലപാതകക്കുറ്റം ചുമത്തണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നുമാണ് ആവശ്യമുയരുന്നത്.
സുശാന്തിനെ തൂങ്ങിമരിച്ച നിലയിലില്‍ ഇക്കഴിഞ്ഞ ജൂണ്‍ 14-നാണ് കണ്ടെത്തിയതെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയം വ്യക്തമാക്കിയിട്ടില്ലെന്ന് സുശാന്തിന്റെ കുടുംബം കുറ്റപ്പെടുത്തി. ആന്തരികാവയവ പരിശോധനയിലും അസ്വാഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും വ്യക്തമാക്കിയിരുന്നു.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...