News
2021 ഏപ്രില്‍ മാസം ഭയന്ന് വിറച്ച് ദിലീപ് അയച്ച ആ മെസ്സേജ്, വീണ്ടും ബാലചന്ദ്രകുമാർ, ഒന്നും തീരുന്നില്ല.. കാര്യങ്ങളുടെ പോക്ക് കണ്ടോ?
2021 ഏപ്രില്‍ മാസം ഭയന്ന് വിറച്ച് ദിലീപ് അയച്ച ആ മെസ്സേജ്, വീണ്ടും ബാലചന്ദ്രകുമാർ, ഒന്നും തീരുന്നില്ല.. കാര്യങ്ങളുടെ പോക്ക് കണ്ടോ?
ദിലീപിന് വധഗൂഢാലോചനാ കേസിൽ ജാമ്യം കിട്ടിയെങ്കിലും നിർണായകമായ സംഭവങ്ങൾ തന്നെയാണ് അതിനു പിന്നാലെ തുടർന്ന് കൊണ്ടിരിക്കുന്നത്. ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ വലിയ നീക്കമാണ് നടക്കുന്നതെന്ന് സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്ര കുമാർ.
ഇന്ന് സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു. പത്തൊന്‍പതും പതിനേഴും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് അദ്ദേഹത്തിനുള്ളത്. എന്റെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് വളരെ വിഷമം തോന്നുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരുവശത്ത് സമൂഹ മാധ്യമങ്ങളിലൂടെ വലിയ അറ്റാക്ക് നടക്കുന്നു മറുവശത്ത് ജീവന് പോലും ഭയപ്പെടുത്തിയുള്ള വെളിപ്പെടുത്തലുകള്‍. ഇതെല്ലാം അദ്ദേഹം സസൂക്ഷമായി നിരീക്ഷിക്കുന്നുവെന്നും ബാലചന്ദ്രകുമാർ പറയുന്നു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ വിളിച്ചയാള്‍ പറയാന്‍ ശ്രമിച്ചിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ദിലീപിനേയും കാവ്യയേയും പ്രധാനകഥാപാത്രങ്ങളായിക്കി അടൂർ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സർ സുനി വന്നിരുന്നു എന്നുള്ളത് സത്യന്ധമായി എനിക്ക് അറിയാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് ദിലീപിനേയും പള്‍സർ സുനിയേയും നന്നായി അറിയുന്നതാണെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
രണ്ടുപേരും ലൊക്കേഷനില്‍ നിന്നും കുറേ നേരം സംസാരിച്ചു. അദ്ദേഹത്തിന് ഇക്കാര്യം പുറത്ത് പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ നേരിടുന്ന സൈബർ അറ്റാക്ക്, ഫോണില്‍ കൂടെയുള്ള ഭീഷണി, സ്വയം തോന്നുന്ന ചില ഭയം ഇതെല്ലാം കണ്ടപ്പോള്‍ അദ്ദേഹം പിന്മാറുകയായിരുന്നു. ഞാന്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ അദ്ദേഹം വളരെ തല്പ്പരനായിരുന്നു. ഈ കേസിന്റെ പോക്ക് ഒന്ന് നോക്കട്ടെ, എന്നിട്ട് ഞാനും പറയാം എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
ദിലീപിന്റെ വക്കീലായ രാമന്‍പിള്ള കോടതിയില്‍ പറഞ്ഞ ഒരു കാര്യം കൂടിയുണ്ട്. ഇനിയിപ്പോള്‍ ബാലചന്ദ്ര കുമാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ തലയിലാവുമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേ പോലുള്ള വാക്കുകളാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് പണ്ടൊരു കേസില്‍ പറഞ്ഞിരുന്നത്. ഇനിയിപ്പോള്‍ ബൈജു പൌലോസിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരു ഒന്നരക്കോടി രൂപയോളം കാണേണ്ടതുണ്ട് എന്നായിരുന്നു സുരാജ് പറഞ്ഞത്. രണ്ടും ഒരേ അച്ചില്‍ തീർത്ത വാക്കുകളാണ്. ഇതെല്ലാം കണ്ടിട്ടാണ്, എനിക്ക് രണ്ട് പെണ്മക്കളാണ്, ഒന്നിനും ഞാനില്ലെന്നും പറഞ്ഞ് അദ്ദേഹം പിന്മാറിയതെന്നും ബാലചന്ദ്രകുമാർ പറയുന്നു.
ബാലചന്ദ്രകുമാറിന് എന്തെങ്കിലും സംഭവിക്കാന്‍ പോവുന്നു എന്നുള്ളതിന്റെ ഒരു സൂചന രാമന്‍പിള്ള വക്കീല്‍ ഇട്ട് കഴിഞ്ഞു. ദിലീപ് എന്തോ കേസില്‍ ജയിച്ചെന്ന തരത്തിലാണ് ആരാധകർ ആഘോഷിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ആ വെളിപ്പെടുത്തല്‍ നടത്താന്‍ വന്നയാള്‍ക്ക് ഭയം തോന്നു. ഒരാളല്ല ഒന്നിലധികം പേർ പുതിയ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാന്‍ നിന്നിരുന്നു. മൂന്നോളം പേർ എന്നോട് തന്നെ സംസാരിച്ചിരുന്നു. പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലല്ല, ഇവരെല്ലാം തുറന്ന് പറച്ചിലിന് തയ്യാറായിരുന്നത് നടി ആക്രമിക്കപ്പെട്ട കേസിലാണെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
ഞാന്‍ ദിലീപില്‍ നിന്നും വിട്ടുമാറിയതിന് ശേഷം അദ്ദേഹം ഭയപ്പെട്ടുകൊണ്ട അയച്ച ഒരു വോയിസ് ക്ലിപ്പ് എന്റെ കയ്യിലുണ്ട്. അത് ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. 2021 ഏപ്രില്‍ മാസത്തിലാണ് അത്. അതിന് ശേഷമാണ് അദ്ദേഹം ഭയപ്പെട്ടുകൊണ്ട് ഫോണ്‍ മാറ്റിയത്. എനിക്ക് അറിയാവുന്ന സത്യങ്ങള്‍ ചിലപ്പോള്‍ ഞാന്‍ പുറത്ത് വിളിച്ച് പറയും എന്ന് അദ്ദേഹം ഭയപ്പെട്ടു. ഞാന്‍ അയച്ച മെസേജ് അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. ഞാന്‍ അയച്ച മെസേജിന് മറുടിയായി അദ്ദേഹം തിരിച്ചയച്ച വോയിസ് ക്ലിപ്പ് എന്തായിരുന്നുവെന്നും നികേഷ് കുമാർ നേരത്തെ കേട്ടത് തന്നെയാണ്. ഭയപ്പെട്ട് വിറച്ചുകൊണ്ട് ദിലീപ് ഒരു മെസേജ് അയക്കണമെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടാവില്ലേ. എന്നെ എന്തിനാണ് ദിലീപ് ഭയപ്പെട്ടത്. ഏതായാലും അതിന് ശേഷമാണ് ദിലീപ് ഫോണ്‍ മാറ്റിയതെന്നും അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് ബാലചന്ദ്രകുമാർ ചർച്ചയിൽ പറയുന്നു.
