Connect with us

അടുത്ത വെടിക്കെട്ട് പൊട്ടി,ദിലീപിനെ വീണ്ടും തൂക്കിയെടുക്കാൻ ക്രൈംബ്രാഞ്ച്! ചുരുളഴിയുമ്പോൾ പുറത്തുവരുന്നത്… ഇനി കളി മാറും

News

അടുത്ത വെടിക്കെട്ട് പൊട്ടി,ദിലീപിനെ വീണ്ടും തൂക്കിയെടുക്കാൻ ക്രൈംബ്രാഞ്ച്! ചുരുളഴിയുമ്പോൾ പുറത്തുവരുന്നത്… ഇനി കളി മാറും

അടുത്ത വെടിക്കെട്ട് പൊട്ടി,ദിലീപിനെ വീണ്ടും തൂക്കിയെടുക്കാൻ ക്രൈംബ്രാഞ്ച്! ചുരുളഴിയുമ്പോൾ പുറത്തുവരുന്നത്… ഇനി കളി മാറും

തോറ്റ് പിന്മാറാൻ ക്രൈം ബ്രാഞ്ച് തയ്യാറല്ല… ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

വധ ഗൂഢാലോചനാ കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും കേസിൽ തുടർനടപടികളുടെ ഭാഗമായി​ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച്. രണ്ടുദിവസം മുമ്പ് അഞ്ചാം പ്രതി അപ്പുവിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത എസ്.എം.എസ് സന്ദേശത്തിൽ അന്വേഷണ സംഘത്തിന് സംശയങ്ങളുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ഈ എസ്.എം.എസ് അന്വേഷണോദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തി​ന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യൽ വേളയി​ൽ ഇത് കി​ട്ടി​യി​രുന്നി​ല്ല.

അപ്പു ബംഗളൂരുവിലേക്ക് എസ്.എം.എസ് അയച്ച ഫോൺ​ ഇപ്പോൾ സ്വിച്ച് ഓഫാണ്. ഫോൺ​ ഉപയോഗിച്ചത് ആരാണ്, മെസേജി​ന്റെ ഉദ്ദേശ്യം, ഇതേ മെസേജ് എങ്ങനെ ദിലീപിന്റെ ഫോണിൽ വന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. ദിലീപിന് ഉടൻ നോട്ടീസ് കൈമാറുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി എം ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പർ ദിലീപിന്റെ ഡ്രൈവർ മംഗളൂരുവിലെ ഒരു മൊബൈൽ നമ്പറിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.

ഡ്രൈവർ അപ്പുണ്ണി ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചതിൽ നിന്നാണ് നിർണായക തെളിവുകൾ ലഭിച്ചത്. അപ്പുണ്ണിയുടെ ഫോണിൽ നിന്ന് ബൈജു പൗലോസിന്റെ വാഹനത്തിന്റെ നമ്പർ ദിലീപിന്റെ ഫോണിലേക്കും എസ്എംഎസായി അയച്ചതിന്റെ തെളിവുകൾ ലഭിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരുന്ന ദിവസങ്ങളിലാണ് കാറിന്റെ നമ്പർ അയച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ദിലീപിന്റെ സഹോദരൻ പി അനൂപിന്റെ കൈവശമായിരുന്നു ഫോൺ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയിൽ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളതെന്ന് സംവിധായകൻ ബാലചന്ദ്രകുമാറും പറഞ്ഞിരുന്നു.

ഹൈക്കോടതി മുഖേന അന്വേഷണോദ്യോഗസ്ഥർക്ക് ലഭ്യമാക്കിയ ദിലീപിന്റെ ഉൾപ്പെടെ ആറ് സ്മാർട്ട് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. ഇതിൽ നിന്ന് കേസിന്റെ ഗതിമാറ്റിയേക്കാവുന്ന വിവരം ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നു. ദിലീപും അനൂപും കൈമാറാത്ത ഫോണിനായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് എത്തിയത്. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

11 മണിയോടെ പ്രതികൾ സ്റ്റുഡിയോയിൽ എത്തി. ഇവരുടെ ശബ്ദ സാമ്പിളുകൾ ഇവിടെനിന്ന് ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്കാണ് അയക്കുക. ഇതിൻ്റെ പരിശോധനാ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തുടർനടപടി. ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്. ഇതിനിടെ വധഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ദിലീപ് മുന്നോട്ട് വെച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹർജിയിൽ ദിലീപ് ഉയർത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോൾ നടത്തുന്നുണ്ട്. ഇതിൽ കാര്യക്ഷമമായ ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു. സർക്കാരിന്റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹർജിയിൽ തുടർ നടപടികൾ തീരുമാനിക്കൂ.

More in News

Trending

Recent

To Top