രോഗബാധിതയായ ആരാധികയ്ക്ക് ആശ്വാസം പകര്‍ന്ന് രജനികാന്ത്. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൗമ്യ എന്ന ആരാധികയ്ക്കാണ് വീഡിയോ സന്ദേശത്തിലൂടെ താരം ആശ്വാസം പകര്‍ന്നത്.
”ഹലോ സൗമ്യ, സുഖമാണോ? വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ നീ സുഖം പ്രാപിക്കും. ക്ഷമിക്കണം കണ്ണാ, കൊറോണ സാഹചര്യം കാരണം എനിക്ക് നിന്നെ നേരില്‍ വന്നു കാണാനായില്ല. മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ നേരില്‍ വന്ന് കണ്ടേനേ.”
”ധൈര്യത്തോടെയിരിക്കൂ.. ദൈവം നിന്റെ കൂടെയുണ്ട്. ഞാന്‍ നിനക്ക് വേണ്ടി പ്രാര്ഥിക്കുന്നുമുണ്ട്. നിന്റെ ചിരി എത്ര മനോഹരമാണ്. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും…” എന്നാണ് രജനി വീഡിയോയില്‍ പറയുന്നത്. രജനിയുടെ ഈ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്.
അടുത്തിടെ രക്തക്കുഴലില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന് രജനി ശസ്ത്രക്രിയക്ക് വിധേയായിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. അണ്ണാത്തെ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...