Connect with us

നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപയുടെ സ്വർണവുമായി ജോലിക്കാരി മുങ്ങി; പിടികൂടാനാകാതെ പോലീസ്

Bollywood

നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപയുടെ സ്വർണവുമായി ജോലിക്കാരി മുങ്ങി; പിടികൂടാനാകാതെ പോലീസ്

നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപയുടെ സ്വർണവുമായി ജോലിക്കാരി മുങ്ങി; പിടികൂടാനാകാതെ പോലീസ്

നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മലാഡ് സ്വദേശിയായ ഷെഹ്നാസ് മുസ്തഫ(37)യ്ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നടിയുടെ അന്ധേരിയിലെ ചാർ ബം​ഗ്ലാവിലായിരുന്നു മോഷണം നടന്നത്. നേഹയുടെ അമ്മ മഞ്ജുവിന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഒരു ചടങ്ങിന് പങ്കെടുത്ത ശേഷം ഈ സ്വർണാഭരണങ്ങൾ വീട്ടിലെ തടിയലമാരയിലെ ഡ്രോയറിൽ സൂക്ഷിച്ചിരുന്നു. ഇത് പൂട്ടി വെയ്ക്കുന്ന പതിവില്ലായിരുന്നു.

ഇക്കാര്യം വീട്ടുജോലിക്കാരിക്ക് അറിയാമായിരുന്നു. ഇവരുടെ മുന്നിൽ വെച്ചും മഞ്ജു അണിഞ്ഞിരുന്ന ആഭരണങ്ങൾ അഴിച്ച് അലമാരയിൽ വെയ്‌ക്കാറുണ്ടായിരുന്നു. കുടുംബത്തിന്റെ വിശ്വസ്ത ആയതിനാൽ തന്നെ കുടുംബം വീടിന്റെ ഒരു താക്കോൽ ഷെഹ്നാസിന്റെ കൈവശവും ഏൽപ്പിച്ചിരുന്നു.

സംഭവ ദിവസം, അതായത്, ഏപ്രിൽ 25ന് നേഹ ഷൂട്ടിനും മറ്റുമായി പുറത്തുപോകുകയും അമ്മ മഞ്ജു ​ഗുരുദ്വാരയിലേയ്ക്കും പോയ തക്കം നോക്കിയാണ് മോഷണം നടന്നത്. ഈ സമയം, വീട്ടിൽ ഷെഹ്നാസ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇവർ പിറ്റേന്ന് ജോലിക്ക് എത്തിയതുമില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്.

ഉടൻ തന്നെ നേഹയും അമ്മയും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എന്നാൽ ഇതുവരെയും വീട്ടുജോലിക്കാരിയെ പിടികൂടിയിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

More in Bollywood

Trending

Recent

To Top