Bollywood
നമ്മുടെ നിറത്തെയും ശരീരത്തെയും സ്നേഹിക്കണം; നേഹ ധൂപിയ
നമ്മുടെ നിറത്തെയും ശരീരത്തെയും സ്നേഹിക്കണം; നേഹ ധൂപിയ
ബോളിവുഡ് നടിയും മോഡലുമായ നേഹ ധൂപിയുടെ വിവാഹം ബോളിവുഡില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വിവാഹത്തിന് മുന്‍പേ നേഹ ഗര്‍ഭിണിയായിരുന്നുവെന്നും അതാണ് പെട്ടെന്ന് നടത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. 2018ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. നേഹ ധൂപിയയുടെതായി വരാറുളള കുടുംബ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അതേസമയം നേഹയുടെതായി വന്ന പുതിയ ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ബോഡി ഷെയ്മിങ്ങിന് ഇരയായ താരമാണ് നേഹ ധൂപിയ. എന്നാല്‍ ഇത്തരം പരിഹാസങ്ങളെയെല്ലാം ഇപ്പോള്‍ ചിരിച്ചുകൊണ്ടു നേരിടുകയാണ് താരം. നമ്മുടെ നിറത്തെയും ശരീരത്തെയും സ്നേഹിക്കണം എന്ന് നേഹ തന്റെ പുതിയ ട്വീറ്റിലൂടെ ആരാധകരോട് പറയുന്നു. പുതിയതും പഴയതുമായ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നേഹ ധൂപിയ ട്വിറ്ററില്‍ എത്തിയത്.
നിങ്ങളോടും നിങ്ങളുടെ ശരീരത്തോടും ദയയുളളവരാകൂ. ഇതെല്ലാം തിരിച്ചറിയാനും സ്വന്തം ശരീരത്തെയോര്‍ത്ത് അഭിമാനിക്കാനും സുരക്ഷിതത്വം തോന്നാനും എനിക്കല്പം സമയമെടുത്തു. നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലെ വൈകരുത്. നിങ്ങളുടെ തൂക്കത്തിന്റെ തോതല്ല നിങ്ങളെ നിര്‍ണയിക്കുന്നത്, നേഹ ധൂപിയ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവമായ താരങ്ങളില്‍ ഒരാളാണ് നേഹ ധൂപിയ. നടി അവതാരികയായി എത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. മെഹര്‍ എന്നാണ് നേഹ ധൂപിയയും അന്ഗദ് ബേദിയും തങ്ങളുടെ ആദ്യ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നേഹയുടെ ഭര്‍ത്താവ്. മുന്‍പ് സോയ ഫാക്ടര്‍ എന്ന സിനിമയുടെ സമയത്ത് ഇവര്‍ ഒന്നിച്ചുളള ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു.
