Actress
എനിക്കത്ര കളര്‍ ഇല്ലെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം, പക്ഷെ കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകള്‍ വരുമ്പോള്‍ വിഷമം തോന്നും; ആ ട്രോളുകള്‍ കണ്ട് തളര്‍ന്ന് പോയെന്ന് നവ്യ നായര്‍
എനിക്കത്ര കളര്‍ ഇല്ലെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം, പക്ഷെ കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകള്‍ വരുമ്പോള്‍ വിഷമം തോന്നും; ആ ട്രോളുകള്‍ കണ്ട് തളര്‍ന്ന് പോയെന്ന് നവ്യ നായര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചിലപ്പോള്‍ താരത്തിനെതിരെ ട്രോളുകളും വരാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അവാര്‍ഡ് ഷോയില്‍ ഡാന്‍സ് അവതരിപ്പിച്ച നവ്യയ്ക്ക് മേക്കപ്പിന്റെ പേരില്‍ നിരവധി ട്രോളുകള്‍ വന്നു. മൈക്കിള്‍ ജാക്‌സന്റെ ഫീമെയില്‍ വേര്‍ഷന്‍ ആണെന്നും ചതിക്കാത്ത ചന്തു എന്ന ജയസൂര്യ ചിത്രത്തിലെ സലിം കുമാറിനെ ഓര്‍മ്മിപ്പിക്കും വിധമാണ് നവ്യയുടെ ലുക്കെന്നുമെല്ലാം ആയിരുന്നു ട്രോളുകള്‍,
ഇപ്പോഴിതാ ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലില്‍ നവ്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടി പറഞ്ഞത് ഇങ്ങനെ;
സിനിമയില്‍ ഏറ്റവും കൂടുതല്‍ മേക്കപ്പിന്റെ ട്രോള്‍ കിട്ടിയ ആള്‍ക്കാരില്‍ ഒരാളാണ് ഞാന്‍. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഞാന്‍ ഏഷ്യാനെറ്റില്‍ ഒരു ഡാന്‍സ് പ്രോഗ്രാം ചെയ്യുന്ന സമയത്ത് ട്രോളുകള്‍ വരുന്നതേയുള്ളൂ. തലേദിവസം എനിക്ക് ദുബായില്‍ ഒരു ഷോയുണ്ടായിരുന്നു. അത് കഴിഞ്ഞ് വെളുപ്പാന്‍ കാലത്ത് എത്തി. ഡാന്‍സ് പ്രാക്ടീസ് ചെയ്തു. വീഡിയോ അയച്ച് തന്നിരുന്നു.
ബേസിക് ഐഡിയ ഉണ്ട്. കലാ മാസ്റ്ററാണ് അന്നത്തെ കൊറിയോഗ്രാഫര്‍. വേഗം പഠിച്ചതില്‍ കല അക്കയ്ക്ക് സന്തോഷം ആയി. പക്ഷെ രാത്രിയിലെ ഉറക്കം ഫ്‌ലൈറ്റിനകത്തായതിനാല്‍ തീരെ ശരിയായില്ല. പ്രാക്ടീസിന്റെ തിരക്കില്‍ ഉറങ്ങാന്‍ സമയവും ലഭിച്ചില്ല. മേക്കപ്പ് ചെയ്യുന്ന സ്ഥലത്തേയ്ക്ക് പോയി. ഓരോരുത്തരുടെയും പേരുണ്ടാവും. അതിനുള്ളില്‍ പോയാണ് റെഡിയാവുക.
അന്ന് എന്നെ മേക്കപ്പ് ചെയ്തയാളുടെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം പുള്ളി ഗംഭീര മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. നേരത്തെ പരിചയമുണ്ട്. എന്തുകാെണ്ടോ ഞങ്ങളുടെ ഭാഗ്യ ദോഷം കൊണ്ട് അന്നത്തെ മേക്കപ്പ് അങ്ങനെയായി. മേക്കപ്പ് ചെയ്യുന്ന സമയത്ത് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഫുള്‍ മേക്കപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി. ഭയങ്കരമായി വെളുത്തിരിക്കുന്നു.
ചേട്ടാ ഒരുപാട് വെളുത്ത് പോയല്ലോ എന്ന് ഞാന്‍ പറഞ്ഞു. വിളറിയെ വെളുപ്പ്. കുറച്ചൊക്കെ തുടച്ചു. കൂടുതല്‍ മോശമായത് ഹെയര്‍ സ്‌റ്റൈല്‍ ചെയ്തപ്പോഴാണ്. ഒരു സ്ത്രീയാണ് അത് ചെയ്തത്. അവരുടെ ഹെയര്‍സ്‌റ്റൈലില്‍ ഞാന്‍ ഹാപ്പിയല്ലായിരുന്നു. അന്ന് അവരോട് സംസാരിച്ചു. ചെറിയ അടിയായി. തലയില്‍ ഒരു നൂറ് നൂറ്റമ്പത് സ്ലൈഡൊക്കെ വെച്ചപ്പോള്‍ ഞാന്‍ ഡെസ്പ് ആയി.
നേരത്തെ റെഡിയായി. അവിടെ പോയി നില്‍ക്കുമ്പോള്‍ കല അക്ക വന്ന് നിന്നെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളെ കണ്ട് പഠിക്കണം. രാവിലെ വന്ന് റിഹേഴ്‌സല്‍ ചെയ്തു. ഇപ്പോള്‍ റെഡിയായി ബാക്ക്‌സ്‌റ്റേജില്‍ നില്‍ക്കുന്നു. ഇതൊക്കെ വലിയ കാര്യമാണെന്ന് പറഞ്ഞു. ഡാന്‍സ് ചെയ്തു. ഇഷ്ടപ്പെട്ടില്ലെങ്കിലും ചെയ്ത് തിരിച്ച് വന്നു. ട്രോളായത് അറിയുന്നത് അജു വര്‍ഗീസ് അയച്ച് തന്നപ്പോഴാണ്.
ഇല്ല, ഇല്ല മരിച്ചിട്ടില്ല, മൈക്കല്‍ ജാക്‌സണ്‍ മരിച്ചിട്ടില്ല. ജീവിക്കുന്നു നവ്യയിലൂടെ എന്നായിരുന്നു ഒരു ട്രോള്‍. അന്ന് ട്രോള്‍ ശീലമില്ല. മാനസികമായി തളര്‍ന്ന് പോയി. ഒരു കൈയബദ്ധമൊക്കെ എല്ലാവര്‍ക്കും പറ്റും.
എനിക്കത്ര കളര്‍ ഇല്ല. നിങ്ങള്‍ക്കും എനിക്കും അതറിയാം. അത് ഉണ്ടെന്ന് സ്ഥാപിക്കാന്‍ ഞാന്‍ എവിടേക്കും പോയിട്ടുമില്ല. പക്ഷെ കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകള്‍ വരുമ്പോള്‍ വിഷമം തോന്നുമെന്നും നവ്യ തുറന്ന് പറയുന്നു.
വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.
