Malayalam
നമിതയ്ക്ക് ഒപ്പം ചിരിച്ചുകൊണ്ട് മീനാക്ഷി; വൈറലായി ചിത്രങ്ങൾ
നമിതയ്ക്ക് ഒപ്പം ചിരിച്ചുകൊണ്ട് മീനാക്ഷി; വൈറലായി ചിത്രങ്ങൾ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളറം സജീവമാണ് മീനാക്ഷി. ഇടയ്ക്ക് കാവ്യയുടെ വസ്ത്ര ബ്രാൻഡജായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ മീനാക്ഷിയോ ദിലീപോ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. മീനാക്ഷിയുടെ ആത്മാർത്ഥ സുഹൃത്താണ് നടി നമിത പ്രമോദ്.
മുമ്പ് ഇടയ്ക്കിടെ നമിതയോ മീനാക്ഷിയോ തങ്ങളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് ചിത്രങ്ങളൊന്നും കാണാതായതോടെ ഇവർ തമ്മിൽ അടിച്ച് പിരിഞ്ഞോ എന്നുള്ള സംശയവും പലരും ഉന്നയിച്ചിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ ഇപ്പോളും പഴയതിനേക്കാൾ മികവുറ്റ രീതിയിൽ തന്നെ സൗഹൃദം ഉണ്ടെന്ന് തെളിയിക്കുന്നതാണ് മീനാക്ഷി പങ്കുവെച്ച പുതിയ ചിത്രങ്ങൾ.
നമിതയ്ക്ക് ഒപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഒരു ബോളിവുഡ് നടിയെ പോലെ തോന്നുന്നുവെന്നാണ് മീനാക്ഷിയെ കുറിച്ച് ആരാധകർ കമന്റ് ചെയതിരിക്കുന്നത്. വളരെ സുന്ദരി ആയിട്ടുണ്ട് മീനാക്ഷി, ഒരു ഹീറോയിൻ ലുക്ക് വന്നിട്ടുണ്ട് എന്നെല്ലാം ആരാധകർ കുറിക്കുന്നുണ്ട്.
തന്നെക്കാൾ ഇളയതാണ് മീനാക്ഷി എങ്കിലും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് നമിത പലപ്പോഴും പറഞ്ഞിട്ടുള്ളത്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായതെന്ന് നമിത വ്യക്തമാക്കിയിരുന്നു. മീനാക്ഷിയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡ ആണെന്ന് തോന്നി. പിന്നീട് ഒരു ഫ്‌ലൈറ്റ് യാത്രയിലാണ് തമ്മിൽ സൗഹൃദത്തിലാവുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.
നേരത്തെ, നാദിർഷായുടെ മകളുടെ വിവാഹത്തിൽ നമിതയ്ക്ക് ഒപ്പമെത്തിയ മീനാക്ഷിയും, അവരുടെ വിവാഹത്തിൽ ഇവർ ഇരുവരും അവതരിപ്പിച്ച നൃത്തവും ഒക്കെ ഏറെക്കാലം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിനിന്നിരുന്നു. നമിതയുടെ ബിസിനെസ്സ് സംരംഭത്തിന്റെ ഉദ്‌ഘാടനത്തിനു വന്നതും ഏറ്റവും തിരക്കുള്ള സമയം ആയിട്ടും മീനാക്ഷിയോടുള്ള നമിതയുടെ കെയറിങ്ങും ഒക്കെ ആ സമയത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു.
അടുത്തിടെയും മീനാക്ഷിയുടെ സിനിമാ എൻട്രിയെ കുറിച്ച് നമിത പറഞ്ഞതും വൈറലായിരുന്നു. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവൾ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാർത്ത കണ്ടപ്പോൾ ഞാനും അവൾക്ക് അയച്ച് കൊടുത്തു.
അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചതെന്ന് നമിത പറയുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവൾ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്. അവൾ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷിയെന്നുമാണ് നമിത പറഞ്ഞിരുന്നത്.
ദിലീപും കാവ്യയും വിവാഹിതരായപ്പോൾ മീനാക്ഷിയെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. കാവ്യയും മീനൂട്ടിയും സ്വരച്ചേർച്ചയിലല്ലെന്ന തരത്തിലുള്ള ഗോസിപ്പുകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ ജീവിതത്തിലൂടെ മറുപടി നൽകുകയായിരുന്നു ദിലീപ്. മഞ്ജുവുമായുള്ള വിവാഹമോചന ശഏഷം അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയ മീനൂട്ടി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനെ പിന്തുണച്ചിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങൾ ജീവിതത്തിൽ അരങ്ങേറിയപ്പോഴും പതറാതെ അച്ഛനൊപ്പമായിരുന്നു മകൾ. അമ്മയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ അരങ്ങേറുമ്പോഴും താരപുത്രി അതേക്കുറിച്ച് പ്രതികരിക്കാറില്ല.
