അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട കാര്യമുണ്ടോ?കുറിക്കു കൊള്ളുന്ന മറുപടി നൽകി നമിത പ്രമോദ്
ദിലീപുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് നമിത. ഒരു മാഗസിനിൽ നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പ്സ് കേട്ടിട്ടുള്ളത്. പല സ്റ്റോറികളും വായിക്കുമ്ബോള് ഞാന്‍ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേല്‍ ഇന്ത്യയില്‍ ആണ് പിള്ളേര്‍ക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകള്‍ ഇറക്കുന്നവര്‍ കുറച്ച് കോമണ്‍സെന്‍സ് കൂടി കൂട്ടി ചേര്‍ത്ത് കഥ ഉണ്ടാക്കണം ‘.
namith pramod- mass reply given to controversary
