Malayalam
മുക്തയുടെ ഗ്ലാമറിന്റെ രഹസ്യം കണ്ടുപിടിച്ച് ആരാധകർ
മുക്തയുടെ ഗ്ലാമറിന്റെ രഹസ്യം കണ്ടുപിടിച്ച് ആരാധകർ
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നായികമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് കടന്ന് വരുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് പിന്മാറിയ മുക്ത സോഷ്യല്‍ മീഡിയയിൽ സജീവമാണ്
ലോക് ഡൗണ്‍ കാലത്തും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് മുക്ത എത്താറുണ്ട്.
ഭര്‍ത്താവ് റിങ്കു ടോമിക്കും മികള്‍ കിയാരയ്ക്കൊപ്പമുളള ചിത്രങ്ങളെല്ലാം മുക്ത പങ്കുവെക്കാറുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു. വിവാഹ ശേഷവും വ്യായാമത്തിലും ഡയറ്റിങ്ങിലുമൊക്കെ ശ്രദ്ധിക്കാറുണ്ട് മുക്ത. ലോക് ഡൗണ്‍ കാലത്ത് തനിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു തന്റെ ഇഷ്ട ഭക്ഷണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നടി എത്തിയത്. ഓട്ട്മീല്‍ തന്റെ പ്രിയപ്പെട്ട ഭക്ഷണമാണെന്നും എന്നും രാവിലെ താന്‍ ഇതാണ് കഴിക്കാറുളളതെന്നും നടി പറയുന്നു. പാലൊഴിച്ച ഓട്ട്സിനൊപ്പം തനിക്ക് ഇഷ്ടപ്പെട്ട ടോപ്പിങ്ങ്സും ചേര്‍ത്താണ് ഇത് കഴിക്കാറുളളത് . മുക്തയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. ഇതാണല്ലേ ഗ്ലാമറിന്റെ രഹസ്യമെന്നാണ് ആരാധകര്‍ മുക്തയോട് ചോദിക്കുന്നത്
muktha
