Malayalam Breaking News
വാക്കുതർക്കം; അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവ മോഡല്‍ അറസ്റ്റില്‍ !!
വാക്കുതർക്കം; അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവ മോഡല്‍ അറസ്റ്റില്‍ !!
വാക്കുതർക്കം; അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവ മോഡല്‍ അറസ്റ്റില്‍ !!
വാക്കുതര്‍ക്കത്തിനിടെ അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവമോഡല്‍ അറസ്റ്റില്‍. മുംബൈയിലാണു സംഭവം. ലക്ഷ്യ സിംഗ് എന്ന ഇരുപത്തിമൂന്നുകാരനാണ് പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. ഇയാളുടെ അമ്മ സുനിത സിംഗാണ് മരിച്ചത്. ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബില്‍ഡിംഗിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു.
കഴിഞ്ഞ ദിവസം ലക്ഷ്യയും അമ്മയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സുനിതയെ ലക്ഷ്യ ബാത്ത്റൂമിലേക്ക് തള്ളി. ഇതിനുശേഷം മുറി പുറത്തുനിന്നു പൂട്ടി. തൊട്ടടുത്ത ദിവസം രാവിലെ മുറി തുറന്നപ്പോഴാണ് സുനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാത്ത്റൂമിലെ വാഷ്ബേസിനില്‍ തലയിടിച്ചാണ് മരണമെന്നാണു പ്രാഥമിക നിഗമനം.
സുനിതയും ലക്ഷ്യയും ലഹരിമരുന്നിന് അടിമകളായിരുന്നെന്നും, ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സുനിതയുടെ മരണത്തിലേക്കു നയിച്ചതെന്നും പോലീസ് അറിയിച്ചു. ലക്ഷ്യ കുറ്റം സമ്മതിച്ചെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.
Model killed his mother
