Malayalam
ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കി;ബിഗ്ബോസ് താരം മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു!
ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കി;ബിഗ്ബോസ് താരം മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു!

ബിഗ്ബോസ് താരം മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു. ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കിയെന്നാണ് ശാലുവിന്റെ പരാതി. ചെന്നൈ പോലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്. മീര മിഥുനും ആരാധകരും സോഷ്യല്‍ മീഡിയകളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നതായും ശാലു ആരോപിച്ചു.
മീര മിഥുന് ഇതിനോടകം നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പര്‍താരങ്ങളായ വിജയ്, സൂര്യ എന്നിവര്‍ക്കെതിരെ മീര രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തിന് സൂര്യയ്ക്ക് പങ്കുണ്ടെന്നുവരെ ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് മീരയെ വിമര്‍ശിച്ചുകൊണ്ട് നടി ശാലു രംഗത്തുവന്നു. ഇതോടെയാണ് ഭീഷണി രൂക്ഷമായത്.
മീരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെയും അജ്ഞാത ഫോണ്കോളുകളുകളിലൂടെയും തന്നെ വേട്ടയാടുകയാണ്. നിയമപരമല്ലാത്ത ചില സൈറ്റുകളില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ്ലീല ട്രോളുകള്‍ ഇറക്കുന്നതായും നടി പരാതിപ്പെടുന്നു. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണ് മീരയുടേതെന്നും ശാലു ആരോപിക്കുന്നു.
meera midun
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...