Movies
മാർക്കോയുടെ കാറ്റഗറി മാറ്റണം; നിർമാതാക്കളുടെ അഭ്യർത്ഥന നിരസിച്ച് സിബിഎഫ്സി
മാർക്കോയുടെ കാറ്റഗറി മാറ്റണം; നിർമാതാക്കളുടെ അഭ്യർത്ഥന നിരസിച്ച് സിബിഎഫ്സി
ഉണ്ണിമുകുന്ദൻ നായകനായി കഴിഞ്ഞ വർഷം പുറത്തെത്തിയ ‘മാർക്കോ’യിലെ വയലൻസ് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ കാറ്റഗറി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ(സിബിഎഫ്‌സി) സമീപിച്ചി്രുന്നു. എന്നാൽ ഈ ആവശ്യം തള്ളിയിരിക്കുകയാണ്.
സാറ്റലൈറ്റ് അവകാശങ്ങൾ ലഭിക്കുന്നതിനായി സിനിമയുടെ കാറ്റഗറി ‘എ’ സർട്ടിഫിക്കറ്റിൽ നിന്ന് ‘യുഎ’ ആക്കി മാറ്റണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. കാറ്റഗറി മാറ്റത്തിനുള്ള അഭ്യർത്ഥന സിബിഎഫ്സി നിരസിച്ചതിനാൽ, ടിവി ചാനലുകൾക്ക് സിനിമ സംപ്രേഷണം ചെയ്യാൻ കഴിയില്ല.
കാറ്റഗറി മാറ്റത്തിനായി നിർമാതാക്കൾ എഡിറ്റ് ചെയ്ത പതിപ്പാണ് നൽകിയത്. ചിത്രത്തിൽ വയലൻസ് ഉള്ളതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ അനുവദിക്കാനാവില്ലെന്നും സിബിഎഫ്സി അറിയിച്ചു.
മാർക്കോ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ചിരുന്നു. കിടിലൻ ആക്ഷൻ സീനുകളും മറ്റുമായി ബോളിവുഡ് പ്രേക്ഷകരെ വരെ ചിത്രം പിടിച്ചിരുത്തിയിരുന്നു. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമെന്ന നേട്ടവും മാർക്കോയ്ക്ക് വന്ന് ചേർന്നിരുന്നു.
