Malayalam
സൗദിയിലും കുവൈറ്റിലും നിരോധിച്ച് മരണമാസ്; ഭാഗങ്ങൾ വെട്ടിയാലേ പ്രദർശിപ്പിക്കാനാകൂവെന്ന് സംവിധായകൻ ശിവപ്രസാദ്
സൗദിയിലും കുവൈറ്റിലും നിരോധിച്ച് മരണമാസ്; ഭാഗങ്ങൾ വെട്ടിയാലേ പ്രദർശിപ്പിക്കാനാകൂവെന്ന് സംവിധായകൻ ശിവപ്രസാദ്
ബേസിൽ ജോസഫ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മരണമാസ്’. ഈ ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ശിവപ്രസാദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിന് ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. കുവൈറ്റിൽ ട്രാൻജെൻഡർ താരം അഭിനയിച്ച ഭാഗങ്ങൾ വെട്ടി പ്രദർശിപ്പിക്കാൻ ആണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.
ഈ ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസ്’, റാഫേൽ ഫിലും പ്രൊഡക്ഷൻസ്, വേൾഡ് വൈൾഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൺ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, എന്നിവർ ആണ് നിർമ്മാണം. ഈ ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് പിൻബലമേകി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.
ഗോകുൽ നാഥാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. കേരളത്തെ നടുക്കിയ സീരിയൽ കില്ലറിൻ്റെ കൊലപാതക പരമ്പരയെന്ന് അവകാശപ്പെട്ടു കൊണ്ട് അരങ്ങേറുന്ന ചില സംഭവങ്ങൾ ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുകയാണ് ശിവപ്രസാദ് ഈ ചിത്രത്തിലൂടെ.കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിൻ്റെ രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്.
യൂത്തിൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും. സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന താരങ്ങളാണ്. അനിഷ്മ അനിൽകുമാറാണ് നായിക.
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ- മൊഹ്സിൻ പെരാരി. സംഗീതം – ജയ് ഉണ്ണിത്താൻ. ഛായാഗ്രഹണം – നീരജ് രവി. എഡിറ്റിംഗ് – ചമനം ചാക്കോ. പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്. മേക്കപ്പ് -ആർ.ജി.വയനാടൻ. കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ.
നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് , രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്
കൊച്ചിയിലുപരിസരങ്ങ ളിലും ധനുഷ്ക്കോടിയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
