Connect with us

തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ

Social Media

തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ

തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. ഇന്ന് മലയാളത്തിൽ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.

തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

രണ്ടാം വരവിൽ നടിയുടേതായി പുറത്തെത്തിയ പല ചിത്രങ്ങളും വിജയമായിരുന്നുവെങ്കിലും നിരവധി പരാജയവും നടിയുടെ കരിയറിൽ രുചിക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാന്റെ വിജയാഘോഷത്തിലാണ് നടി. പ്രിയദർശിനിയെന്ന കഥാപാത്രമായി നിറഞ്ഞ് നിൽക്കുകയായിരുന്നു നടി. എമ്പുരാന് മുമ്പ് മലയാളത്തിൽ എടുത്ത് പറയത്തക്ക ഹിറ്റുകളാെന്നും മഞ്ജുവിനുണ്ടായിരുന്നില്ല.

അതേസമയം തമിഴിൽ നിന്നും ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു നടി ചെയ്തത്. തമിഴകത്ത് മഞ്ജു അഭിനയിച്ച സിനിമകളെല്ലാം വലിയ പ്രൊജക്ടുകളായിരുന്നു. ആദ്യ ചിത്രം അസുരനിൽ നായകൻ ധനുഷ്. സംവിധായകൻ വെട്രിമാരൻ. രണ്ടാമത്തെ സിനിമ തുനിവിൽ നായകൻ അജിത്ത്. പിന്നീട് വേട്ടയാനിൽ രജിനികാന്തിനൊപ്പം. തമിഴ് സിനിമാ ലോകത്തിന്റെ ചരിത്രമെടുത്താൽ അപൂർവ കാഴ്ചയാണിത്. 46 കാരിയാണ് മഞ്ജു വാര്യർ.

മഞ്ജു വാര്യരുടെ സമകാലീനർക്കും പിന്നീട് വന്ന ജെനറേഷനിലെ നായിക നടിമാർക്കും ഇന്ന് തമിഴ് സൂപ്പർസ്റ്റാറുകളുടെ നായികയായി അവസരങ്ങൾ ലഭിക്കാറില്ല. മീന, സ്നേഹ തുടങ്ങിയവർ ഉദാഹരണം. എന്നാൽ പ്രായം മഞ്ജുവിന്റെ കാര്യത്തിൽ വിലങ്ങ് തടിയായില്ല. ന‌ടിക്ക് ഇന്ന് തമിഴകത്ത് വമ്പൻ പ്രൊജക്ടുകൾ ലഭിക്കുന്നതിന് കാരണം താരമൂല്യവും ഒപ്പം 15 വർഷം നടി സിനിമാ രംഗത്ത് നിന്നുമെടുത്ത ഇടവേളയാണ്.

കരിയറിലെ ഏറ്റവും മികച്ച സമയം വിവാഹം ചെയ്ത് അഭിനയ രംഗം വിട്ടതോടെ മഞ്ജു വാര്യർ കളഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിന് മറ്റൊരു വശവുമുണ്ടെന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. നടി ഇടവേളയെടുത്ത ആ പതിനഞ്ച് വർഷവും നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഈ താരത്തിളക്കം മഞ്ജു വാര്യർക്കുണ്ടാകില്ലായിരുന്നുവെന്നാണ് ഇവരുടെ വാദം.

1998 ലാണ് മഞ്ജു വാര്യർ ദിലീപിനെവിവാഹം ചെയ്യുന്നതും കരിയർ വിടുന്നതും. നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ ഫിലിം മേക്കേർസ് മുന്നോട്ട് വന്നിരുന്ന കാലം. എന്നാൽ മലയാള സിനിമാ ലോകം ആ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളോടെ മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങളുടെ പേരിൽ മാത്രം മോളിവുഡ് അറിയപ്പെടാൻ തുടങ്ങി. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമകളാണ് പിന്നീട് കൂടുതലും വന്നത്. ഒരുപക്ഷെ അന്ന് കരിയറിൽ തുടർന്നാലും താരാധിപത്യത്തിന് മുകളിലേക്ക് വളർന്ന് വരാൻ മഞ്ജുവിനും ഒരുപക്ഷെ കഴിഞ്ഞേക്കില്ല.

രേവതി, കമൽ ഹാസൻ തുടങ്ങിയവരെല്ലാം ആ കാലഘട്ടത്തിൽ വന്ന മലയാള സിനിമകളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മലയാളം സിനിമകൾ കാണൂ, എന്താണവർ ചെയ്യുന്നതെന്ന് നോക്കൂ എന്ന് മുമ്പൊക്കെ സഹപ്രവർത്തകരോ‌‍ട് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ പറയാറില്ലെന്നാണ് ഒരിക്കൽ കമൽ ഹാസൻ പറഞ്ഞത്. ഒരിക്കൽ കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ.

രണ്ടായിരത്തിൽ വന്ന നായികമാരിൽ മീര ജാസ്മിൻ, നവ്യ നായർ തുടങ്ങിയ കുറച്ച് പേർക്കേ ശ്രദ്ധേയ റോൾ ലഭിച്ചിട്ടുള്ളൂ. അക്കാലത്ത് പതിവ് രീതി വെച്ച് പുതുമുഖങ്ങൾ വരുമ്പോൾ എത്ര മികച്ച നടിയായാലും വഴി മാറിക്കൊടുക്കേണ്ടി വരും. ഒരുപക്ഷെ 90 കളിൽ തമിഴിലും മലയാളത്തിലും തുടരെ സിനിമകൾ ചെയ്തിരുന്നാലും ദീർഘകാലം ഗ്രാഫ് നിലനിർത്താൻ അന്ന് മഞ്ജുവിന് കഴിഞ്ഞേക്കില്ല. തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു.

90 കളിൽ മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ കരിയറിലുണ്ടായിരുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 സിനിമകൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടിക്കായി. 17ാം വയസിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് വരുന്നത്. 1995 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1996 ലാണ് സല്ലാപം റിലീസ് ചെയ്യുന്നത്. ഈ സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്.

കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാൻ, കന്മദം, ഈ പുഴയും കടന്ന്, കളിയാട്ടം, സമ്മർ ഇൻ ബത്ലഹേം, പ്രണയ വർണങ്ങൾ, പത്രം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങി ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ മഞ്ജു വാര്യരെ തേടി വന്നു. മഞ്ജുവിന് ശേഷം ഇന്നോളം ഒരു നടിക്കും കരിയറിൽ ഇത്രയും ശ്രദ്ധേയ സിനിമകൾ തുടരെ ലഭിച്ചിട്ടില്ല.

കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്ത് അഭിനയ രംഗം വിടാൻ മഞ്ജു തീരുമാനിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം വിഷമിച്ചു. ലെെം ലെെറ്റിൽ‌ നിന്നും നടി മാറി നിന്നിട്ടും സിനിമാ ലോകവും പ്രേക്ഷകരും മഞ്ജുവിനെ മറന്നില്ല. പ്രിയ നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിച്ചു. പതിനഞ്ച് വർഷം ആ സന്തോഷ വാർത്തയ്ക്ക് ആരാധകർ കാത്തിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് മഞ്ജു വാര്യർ നടത്തി. തെന്നിന്ത്യൻ സിനിമാ ലോകത്ത് മറ്റൊരു നടിക്കും ഇത്രയും വലിയ സ്വീകാര്യത തിരിച്ച് വരവിൽ ലഭിച്ചിട്ടില്ല.

തിരിച്ച് വരവിലെ ഹെെപ്പ് നിലനിർത്തുകയായിരുന്നു മഞ്ജുവിന് പിന്നീട് നേരിടേണ്ടി വന്ന വെല്ലുവിളി. വലിയ പ്രതീക്ഷയോടെ വന്ന ചില സിനിമകൾ പരാജയപ്പെട്ടു. റാണി പത്മിനി, ജോ ആന്റ് ദ ബോയ്, വേട്ട, കരിങ്കുന്നം സിക്സസ്, ആമി തുടങ്ങിയ സിനിമകൾ തിയറ്ററിൽ വലിയ ചലനമുണ്ടാക്കിയില്ല. എന്നാൽ സിനിമകൾ പരാജയപ്പെടുമ്പോഴും മഞ്ജുവിന്റെ താരമൂല്യം ഇടിഞ്ഞില്ല. ലൂസിഫർ, ഉദാഹരണം സുജാത തുടങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ മഞ്ജു സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ച വേളയിൽ നിരവധി വമ്പൻ പ്രൊജക്റ്റുകളായിരുന്നു നടിയ്ക്ക് വന്നിരുന്നത്. 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സിലെ വേഷം മഞഅജു വാര്യര് വേണ്ടെന്ന് വെച്ച ചിത്രങ്ങളിൽ ഒന്നാണ്. ഇതേക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മുമ്പ് സംസാരിച്ചിട്ടുണ്ട്. മീനയുടെ കഥാപാത്രത്തിന് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. ഇപ്പുറത്ത് മുകേഷിന്റെ പെയറായി ദിവ്യ ഉണ്ണിയും. പക്ഷെ ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തത്.

മഞ്ജു വാര്യർ പോയപ്പോൾ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മീന ഫ്രണ്ട്സിൽ നായികയായെത്തിയെന്നും സിദ്ദിഖ് വ്യക്തമാക്കി. അതുപോലെ മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.

ബോളിവുഡ് നടി പൂജ ബദ്രയാണ് മഞ്ജു വാര്യർ ചെയ്യേണ്ട വേഷം അന്ന് ചെയ്തത്. മഞ്ജു ചില കാരണങ്ങളാൽ സിനിമ നിരസിച്ചതോടെയാണ് പൂജ ബദ്രയിലേക്ക് ചന്ദ്രലേഖ എത്തുന്നത്. കരിയറിൽ താര റാണിയായിക്കൊണ്ടിരിക്കെയാണ് മ‍ഞ്ജു വാര്യർ നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. ഒരുപക്ഷെ നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി മഞ്ജു മാറിയേനെ.

തമിഴ് ചിത്രം കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്നിൽ ഐശ്വര്യ റായ് ചെയ്ത റോളിലേക്ക് ആദ്യം മഞ്ജുവിനെ പരിഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. ഇതോടെയാണ് ചിത്രം ഐശ്വര്യ റായിലേക്ക് എത്തുന്നത്. ജ്യോതിക, സിമ്രാൻ, മീന, രംഭ, ദേവയാനി തുടങ്ങിയ നടിമാർ അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരായിരുന്നു. ഇവരെ പോലെ മഞ്ജുവിനും അക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ലഭിച്ചേനെയെന്ന് ആരാധകർ പറയുന്നു. കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്.

എന്നാൽ തന്റെ ജീവിതത്തിലെ തീരുമാനങ്ങളിലൊന്നും നിരാശയില്ലെന്നാണ് മഞ്ജു പറയാറുള്ളത്. തിരിച്ച് വന്നപ്പോഴും മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചു. മൂന്ന് വർഷം മാത്രം അഭിനയിച്ച് ഒരു പതിറ്റാണ്ടിലേറെ സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശേഷം തിരിച്ച് വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു നടി ബോളിവുഡിൽ പോലും ഇല്ല.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മലയാളത്തിൽ എമ്പുരാൻ ആണ് മഞ്ജു വാര്യരുടേതായി പുറത്തെത്തിയ ചിത്രം.

More in Social Media

Trending

Recent

To Top