Connect with us

മുപ്പത് ലക്ഷത്തിന്റെ ബൈക്ക്! നാലുപേരെ കയറ്റാൻ പറ്റില്ലേ? മഞ്ജുവിന്റെ തൊലിയുരിച്ച് അയാൾ..! തലതാഴ്ത്തി നടി!

Malayalam

മുപ്പത് ലക്ഷത്തിന്റെ ബൈക്ക്! നാലുപേരെ കയറ്റാൻ പറ്റില്ലേ? മഞ്ജുവിന്റെ തൊലിയുരിച്ച് അയാൾ..! തലതാഴ്ത്തി നടി!

മുപ്പത് ലക്ഷത്തിന്റെ ബൈക്ക്! നാലുപേരെ കയറ്റാൻ പറ്റില്ലേ? മഞ്ജുവിന്റെ തൊലിയുരിച്ച് അയാൾ..! തലതാഴ്ത്തി നടി!

തെന്നിന്ത്യൻ സിനിമയിലെ ലേ‍ഡിസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യർ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയിരുന്നു. ഇതോടെ അഭിനയത്തില്‍ മാത്രമല്ല ബൈക്ക് റൈഡിലും പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് നടി. മാത്രമല്ല ആ​ഗ്രഹിച്ച ജീവിതം നയിച്ചുകൊണ്ടാണ് താരത്തിന്റെ സഞ്ചാരം. ബൈക്കുമായി റൈഡിനു ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ പലപ്പോഴും ജനശ്രദ്ധ നേടിയിരുന്നു.

എന്നാൽ ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ബൈക്കിനെ കുറിച്ച് നടൻ ബൈജു സന്തോഷ് പറയുന്ന വാക്കുകളാണ് ചർച്ചയാകുന്നത്. മഞ്ജുവുമായി ബൈജു നടത്തിയ ഒരു രസകരമായ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

ഒരു ഷോയിൽ അതിഥികളായി വന്നതായിരുന്നു ബൈജുവും മഞ്ജുവും. നടി മുപ്പത് ലക്ഷത്തിന്റെ ബൈക്ക് വാങ്ങിയ കാര്യം അവതാരകർ പറഞ്ഞപ്പോഴാണ് ബൈജു സന്തോഷ് അറിയുന്നത്. വില മുപ്പത് ലക്ഷമാണെന്ന് കേട്ടയുടൻ നാല് പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ പറ്റുമോയെന്നായി ബൈജുവിന്റെ കുസൃതിയോടെയുള്ള ചോദ്യം. ഈ കൗണ്ടറ് കേട്ട് ചിരിക്കാൻ മാത്രമെ മഞ്ജുവിന് സാധിച്ചുള്ളു. മുപ്പത് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയിട്ട് നാലുപേരെ കയറ്റാൻ പറ്റില്ലേ? എന്ന് ബൈജു വീണ്ടും ചോദിച്ചു. ഇതോടെ ബൈക്ക് എടുക്കാനുള്ള കാരണത്തെ കുറിച്ച് മറ്റ് അതിഥികളായ രമേഷ് പിഷാരടിയോടും മനോജ് കെ ജയനോടും ബൈജുവിനോടും മഞ്ജു വിവരിച്ചു.

അതേസമയം അടുത്തിടെ പത്ത് മുപ്പത് ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യുവിന്റെ ഒരു ബൈക്ക് വാങ്ങിയിരുന്നെന്നും ബൈക്ക് വാങ്ങിയത് പെട്ടന്നുള്ള ഇൻസ്പിരേഷൻ കൊണ്ടല്ലെന്നും നടി പറഞ്ഞു. തന്റെ ഉള്ളിന്റെ ഉള്ളിൽ ബക്കറ്റ് ലിസ്റ്റ് എന്ന് പറഞ്ഞ് ഞാൻ ചിന്തിച്ച് വെച്ചിരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് ഒരു ബുള്ളറ്റ് ഓടിക്കാൻ പഠിക്കുക എന്നത്. കുട്ടിക്കാലം മുതൽ ഈ ആ​ഗ്രഹം എന്റെ മനസിലുണ്ട്. കുറച്ച് നാൾ മുമ്പ് വരെ അങ്ങനൊരു ആ​ഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും അല്ലാതെ അതിനായി ഒന്നും തന്നെ താൻ ചെയ്തിരുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.

അങ്ങനെ ആ ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് ഈ അടുത്ത് തമിഴ് സിനിമയുടെ ഷൂട്ടിനിടെ അജിത്ത് സാറിനൊപ്പം ബൈക്ക് റൈഡിന് പോകാൻ അവസരം കിട്ടിയത്. അപ്പോഴാണ് ബൈക്ക് റൈഡിന്റെ ഫീലിങ് തനിക്ക് മനസിലായത് എന്നാണ് ബൈക്ക് വാങ്ങാനുള്ള കാരണം മഞ്ജു വിവരിച്ച് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top