അതിനുള്ള കഴിവൊന്നും എനിക്കുണ്ടെന്നു തോന്നുന്നില്ല – മഞ്ജു വാര്യർ
By
മലയാള സിനിമയുടെ അഭിമാനമാണ് മഞ്ജു വാര്യർ . വെറും മൂന്നു വര്ഷം കൊണ്ട് ഹിറ്റുകൾ സമ്മാനിച്ച് മടങ്ങിയ മഞ്ജു വാര്യർ പിന്നീട് പതിനാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്. രണ്ടാം വരവിൽ തമിഴിലേക്കും ചുവടു വയ്ക്കുകയാണ് .സിനിമയില്ലാതാകുന്ന ഒരു കാലത്തെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ .
“അങ്ങനെയൊരു കാര്യം ആലോച്ചിട്ട് കൂടിയില്ല. അവസാനശ്വാസം വരെ സിനിമ ചെയ്യണം, അത്രേയുള്ളൂ. ഞാന്‍ ഒരു നര്‍ത്തകി കൂടിയാണ്. ഇതൊക്കെ തന്നെയാണ് എന്റെ ജീവിതം. സിനിമയും നൃത്തവും തന്നെ ജീവിതാവസാനം വരെ തുടരണം, വേറെ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,” മഞ്ജു വാര്യര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന ചോദ്യത്തിനും മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരം നല്‍കി.
“രാഷ്ട്രീയം എനിക്ക് പറ്റിതല്ല. രാഷ്ട്രീയത്തില്‍ പ്രവേശനം ഒരിക്കലും ഉണ്ടാകില്ല എന്നാണ് തോന്നുന്നത്. പൊതുപ്രവര്‍ത്തനം രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടു ചെയ്യണം എന്നില്ലല്ലോ, അല്ലാതെ സ്വന്തമായും ചെയ്യാമല്ലോ. രാഷ്ട്രീയപ്രവര്‍ത്തനത്തിനു അതിന്റേതായ കഴിവ് വേണം, അറിവും യോഗ്യതയും വേണം. അതൊന്നും തന്നെ എനിക്കുണ്ട് എന്ന് തോന്നുന്നില്ല. മാത്രമല്ല, അതൊരു വലിയ ഉത്തരവാദിത്തമാണ് – ധാരാളം സമയവും ഊര്‍ജ്ജവും വേണ്ട ഒന്ന്. തീര്‍ത്തും വ്യത്യസ്ഥമായ ഒരു കാര്യമാണത്. മറ്റെന്തിനെക്കാളും ഞാന്‍ സ്നേഹിക്കുന്നത് സിനിമയെയാണ് എന്ന് തോന്നുന്നു. സിനിമയാണ് എന്റെ സംവേദന മാധ്യമം, അതാണ് എനിക്ക് സന്തോഷവും തൃപ്തിയും നല്‍കുന്നതും.”, മഞ്ജു വാര്യര്‍ വിശദമാക്കി.
manju warrier about political entry
