തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ് ലോഹിതദാസിന്റെ ആ ചിത്രം ; മഞ്ജു
ലോഹിതദാസിന്റെ സല്ലാപത്തിലെയും കന്മദത്തിലേയും തൂവൽക്കൊട്ടാരത്തിലേയും മികച്ച സ്ത്രീ കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചതെന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്. മഞ്ജു നായികയായി എത്തി കരിയർ മാറിയ ചിത്രം എന്നത് ഉൾപ്പടെ നടിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സിനിമയെന്ന് തുടങ്ങി നിരവധി വിശേഷണങ്ങൾ സല്ലാപം എന്ന ചിത്രത്തിനുണ്ട്. മഞ്ജുവിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഭാഗമാണ് അത്.
തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ് ലോഹിതദാസിന്റെ ആ ചിത്രൽ ലഭിച്ചത്. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ലോഹിതദാസെന്നും സല്ലാപത്തിന്റെ കഥാപാത്രത്തെ വിവരിച്ചു തന്നപ്പോൾ വലിയ അത്ഭുതമാണ് തോന്നിയതെന്നും താരം വാചാലയാകുന്നു.
മാത്രമല്ല ജനങ്ങൾ ഇന്നും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം കന്മദത്തിലെ ഭാനുവാണ്. തന്നെപ്പോലെ എക്സ്പീരിയൻസ് കുറഞ്ഞ നടിക്ക് ആ കഥാപാത്രം വിശ്വാസത്തോടെ നൽകിയ ലോഹിസാറിനോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാവില്ലെന്നും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മഞ്ജു കൂട്ടിച്ചേർത്തു.
