Malayalam
മഞ്ജുവിന്റെ ആ മഹാഭാഗ്യം തട്ടിത്തെറിപ്പിച്ചത് ആ സംവിധായകന്റെ ഭാര്യ
മഞ്ജുവിന്റെ ആ മഹാഭാഗ്യം തട്ടിത്തെറിപ്പിച്ചത് ആ സംവിധായകന്റെ ഭാര്യ
മമ്മൂട്ടിയും മഞ്ജുവാര്യരും സ്ക്രീനില്‍ ഒരിക്കലെങ്കിലും ഒരുമിച്ച് കാണാൻ ആഗ്രഹിക്കാത്ത പ്രേക്ഷകർ ഉണ്ടാവില്ല മോഹന്‍ലാലിന്റെ കൂടെ നിരവധി ചിത്രങ്ങളിലെത്തിയ മഞ്ജു എന്തുകൊണ്ടാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത് എന്നാണ് ആരാധകരുടെ ചോദ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും രാജീവ് മേനോന് ചിത്രമായ ‘കണ്ടു കൊണ്ടേന്‍,കണ്ടു കൊണ്ടേന്‍’ എന്നതിലൂടെ മമ്മൂട്ടിയും മഞ്ജുവും ഒരുമിച്ചഭിനയിക്കേണ്ടതായിരുന്നു. രാജീവ് മേനോന്റെ ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം മഞ്ജു ചെയ്യേണ്ടിയിരുന്ന റോളിലേക്ക് ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് .
തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ രീതിയില്‍ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മമ്മൂട്ടി, ലോകസുന്ദരി ഐശ്വര്യ റായി, അജിത്, തബു എന്നിങ്ങനെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന സിനിമ എല്ലാ കാലത്തെയും മികച്ച റൊമാന്റിക് സിനിമകളിലൊന്നാണ്. 2000 മേയ് അഞ്ചിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളില്‍ ഒന്നായി സിനിമാസ്വാദകര്‍ എടുത്തു പറയുന്ന ഒന്നാണ് ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’. ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സമൂഹമാധ്യമങ്ങളുടെ ഇഷ്ടം കവരുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് മേജര്‍ ബാല. ചിത്രത്തില്‍ മമ്മൂട്ടിയും ഐശ്വര്യയും തമ്മിലുള്ള ഒരു പ്രണയസീന്‍ ഇപ്പോഴും സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഒന്നാണ്. മമ്മൂട്ടിയും ഐശ്വര്യയും തകര്‍ത്തഭിനയിച്ച സീന്‍. വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയില്‍ മിന്നിമറയുന്ന ഭാവമാറ്റങ്ങള്‍ക്കൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷനും ചേരുന്നതോടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു രംഗം. ഒരു സംവിധായകന് എന്ന രീതിയില്‍ തനിക്കേറെ തൃപ്തി തന്ന രംഗവും അതു തന്നെയെന്ന് രാജീവ് മേനോന് മുന്‍പ് പറഞ്ഞിരുന്നു.
മമ്മൂട്ടിയ്ക്കും ഐശ്വര്യ റായിയ്ക്കുമൊപ്പം അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ, എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മനോഹരമായ പ്രണയങ്ങള്‍ക്കൊപ്പം എആര്‍ റഹ്മാന്റെ സംഗീതം കൂടി ചേര്‍ന്നതായിരുന്നു സിനിമയുടെ വിജയത്തിന് പിന്നില്‍.. കാത്തിരിപ്പുകൾക്കൊടുവിൽ ‘ദ പ്രീസ്റ്റ്’ എന്ന ആചിത്രത്തിലൂടെ മഞ്ജുവും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുകയാണ്
mammootty
