Malayalam
‘ആ സമയത്ത് ദാസേട്ടനെ എനിയ്ക്ക് പോടാ എന്ന് വിളിക്കേണ്ടി വന്നു’; അനുഭവം പങ്കുവെച്ച് ഗായിക മഞ്ജരി
‘ആ സമയത്ത് ദാസേട്ടനെ എനിയ്ക്ക് പോടാ എന്ന് വിളിക്കേണ്ടി വന്നു’; അനുഭവം പങ്കുവെച്ച് ഗായിക മഞ്ജരി
പാട്ടിലൂടെ വിസ്മയം തീർത്ത് പ്രേക്ഷകരുടെ പ്രിയ ഗായികയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചാണ് പിന്നണിഗാനരംഗത്തേക്ക് പ്രവേശിച്ചത്.
പിന്നീട് നിരവധി ഗാനങ്ങൾ സമ്മാനിച്ചു .ഫെയ്സ്ബുക്ക് ലൈവിനിടെ യേശുദാസിനൊപ്പം ഒരു വേദിയില്‍ പാടാന്‍ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. യേശുദാസിനെ പോടാ എന്ന് വിളിച്ച സന്ദർഭമാണ് വിവരിച്ചത്
‘ചെറുപ്പത്തില്‍ ദാസ് അങ്കിളിന്റെ കൂടെ ഒരു സ്റ്റേജ് പരിപാടിയില്‍ പാടാന്‍ പോയി. എന്റെ എല്ലാമെല്ലാമല്ലെ എന്ന ഗാനമാണ് പാടുന്നത്. ഈ പാട്ടിനു മുമ്പ് കുറച്ച് ഡയലോഗുകളുണ്ടല്ലോ. അതെല്ലാം വേണം, പഠിച്ചിട്ടുണ്ടല്ലോ എന്ന ദാസ് അങ്കിള്‍ ചോദിച്ചു. എല്ലാം പഠിച്ചിട്ടുണ്ടെന്നും ഞാനും പറഞ്ഞു. പാടിത്തുടങ്ങി. ഞാന്‍ ഡയലോഗുകളും പറഞ്ഞു തുടങ്ങി. അവസാനം പോടാ എന്നു പറയണം. അവിടെ ഞാന്‍ സ്റ്റക്കായി. ദാസ് അങ്കിള്‍ എന്നെ നോക്കി എന്താ ബാക്കി പാടാത്തത് എന്നായി. അങ്കിളിനെപ്പോലെ ഒരു വ്യക്തിയുടെ അടുത്ത് നിന്നെങ്ങനെ അതു പറയും എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുകയാണ് ഞാന്‍. എനിക്കെന്ത് ചെയ്യണമെന്നറിയില്ല.’
‘ബി ജി എം ഒക്കെ നിര്‍ത്തി വീണ്ടും തുടങ്ങി.രണ്ടാമത് പാടിത്തുടങ്ങാന്‍ ദാസ് അങ്കിള്‍ പറഞ്ഞു. ഞാന്‍ പാടി. വീണ്ടും അവിടെ എത്തിയപ്പോള്‍ സ്റ്റക്കായി. പിന്നെയും നിര്‍ത്തി. കേട്ടുകൊണ്ടിരുന്ന എല്ലാവരും നോക്കുന്നു. ദാസ് അങ്കിളിന്റെ അടുത്ത് പോടാ എന്നു പറയുമ്പോള്‍ അത് ബഹുമാനക്കുറവാകും എന്നതാണ് എന്റെ മനസ്സില്‍. ഗുരുവിനെപ്പോലെ കാണുന്ന ഒരു വ്യക്തിയുടെ അടുത്ത് ഞാന്‍ എങ്ങനെ ഇതു പറയും. കുറച്ചു കഴിഞ്ഞപ്പോള്‍ അങ്കിള്‍ പറഞ്ഞു. നമ്മള് പാട്ടു പാടാന്‍ വേണ്ടി സ്റ്റേജില്‍ കയറുമ്പോള്‍ അങ്കിള്‍, ആന്റി, അച്ഛന്, അമ്മ തുടങ്ങിയ ബന്ധങ്ങള്‍ ഒന്നുമില്ല. പാട്ടില്‍ മാത്രമായിരിക്കണം ശ്രദ്ധ. അവസാനം ഞാന്‍ സ്റ്റേജില്‍ നിന്ന് പോടാ എന്നു പറഞ്ഞുകൊണ്ട് പാട്ടു പാടി അവസാനിപ്പിച്ചു. അതിനു ശേഷം ഞാന്‍ ഒരുപാടു തവണ ദാസ് അങ്കിളിനോട് സോറി പറഞ്ഞു.’ മഞ്ജരി പറഞ്ഞു.
manjari
