Malayalam
ആ മേക്കോവറിന് പിന്നിലെ സത്യം ഇതാണ്; മാമുക്കോയ പറയുന്നു
ആ മേക്കോവറിന് പിന്നിലെ സത്യം ഇതാണ്; മാമുക്കോയ പറയുന്നു
കഴഞ്ഞ കുറച്ച് ദിവസങ്ങളായി പുത്തന്‍ മേക്കോവറിലുള്ള മാമുക്കോയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ഇപ്പൊൾ ഇതാ ആ മേക്കോവറിന് പിന്നിലെ കഥ തുറന്ന് പറയുകയാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് നിരവധി പേരാണ് തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നത് എന്നാണ് മാമുക്കോയ പറയുന്നത്. സിനിമയില്‍ പോലും ഇങ്ങനെയൊരു വേഷത്തില്‍ എത്തിയിട്ടില്ലെന്നാണ് മാമുക്കോയ ഒരു മാധ്യമത്തോട് പറയുന്നത്.
മാമുക്കോയയുടെ വാക്കുകള്‍:
ശരത്ത് എന്നൊരു പയ്യന് വിളിച്ച് ‘ഇക്കാ നമുക്കൊരു മേക്ക് ഓവര്‍ ഷൂട്ട് നടത്തിയാലോ’ എന്നു പറഞ്ഞു. കോഴിക്കോട് ഹൈലൈറ്റ് മാളിന് അടുത്തു വെച്ചായിരുന്നു ഷൂട്ട്. അവര്‍ സ്റ്റൈലന്‍ വേഷമൊക്കെ തന്ന് കുറച്ച് ഫോട്ടോസ് എടുത്തോട്ടെ എന്നു ചോദിച്ചു. സന്തോഷത്തോടെ ഞാനും സമ്മതിച്ചു. എല്ലാവരും വിളിച്ച് ‘ഇതെന്താ സംഭവം, പുതിയ സിനിമ ആണോ?’ എന്നൊക്കെ ചോദിക്കുന്നുണ്ട് ഇപ്പോള്‍. സിനിമയില്‍ പോലും ഇങ്ങനെയൊന്നും മുമ്പ് വന്നിട്ടില്ല. മേക്കപ്പ് ഒക്കെ ചെയ്ത് പ്രായം കുറച്ചിരിക്കുകയാണ്. പേരക്കുട്ടികള്‍ക്കു ഒക്കെ സംഭവം ഇഷ്ടമായി.
ഫാഷന്‍ ഫോട്ടോഗ്രാഫറായ ശരത് ആലിന്തറയാണ് ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദ്യയാണ് മാമുക്കോയയെ ഒരുക്കിയത്.
