Malayalam Breaking News
രണ്ടാമൂഴം- അവസാനം ഭീമനായി മമ്മൂട്ടി തന്നെ
രണ്ടാമൂഴം- അവസാനം ഭീമനായി മമ്മൂട്ടി തന്നെ
ശ്രീകുമാർ മേനോൻ മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം എന്ന ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് ആദ്യം വന്നത് .എന്നാൽ പിന്നീട് മോഹൻലാൽ കഥാപാത്രത്തെ കയ്യൊഴിഞ്ഞതും പിന്നീട് ശ്രീകുമാർ മേനോന്റെ സംവിധാനത്തില്‍ രണ്ടാമൂഴം സംഭവിക്കാനുള്ള സാധ്യത ഇല്ല എന്നും കണ്ടതോടെ ആ പ്രൊജക്ടിന്റെ ഭാവി എന്താകും എന്ന ആശങ്ക സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ രണ്ടാമൂഴം സംബന്ധിച്ച് കൃത്യമായ നീക്കങ്ങള്‍ ഇപ്പോള്‍ മമ്മൂട്ടി ക്യാമ്ബ് നടത്തുന്നതായാണ് സൂചന. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം അനുസരിച്ച് രണ്ടാമൂഴത്തിലെ ഭീമനായി മമ്മൂട്ടി അവതരിച്ചേക്കും.
ഇതുസംബന്ധിച്ച് മമ്മൂട്ടിയും എം ടിയും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. മമ്മൂട്ടി ഭീമനാകുന്നതിനോട് പോസിറ്റീവായ സമീപനമാണ് എം ടിക്കും ഉള്ളതത്രേ. നേരത്തേ, രണ്ടാമൂഴത്തെ അധികരിച്ച് ‘ഭീമം’ എന്ന സ്റ്റേജ് ഷോ ചെയ്തപ്പോള്‍ ഭീമനായത് മമ്മൂട്ടിയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി രണ്ട് ഭാഗങ്ങളായി രണ്ടാമൂഴം ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ പദ്ധതി എന്നറിയുന്നു. മമ്മൂട്ടിയുടെയും എം ടിയുടെയും മനസില്‍ സംവിധായകനായി ഹരിഹരനാണുള്ളത്. ഹരിഹരനും ഏറെക്കാലമായി ഉള്ള സ്വപ്നമാണ് രണ്ടാമൂഴം സിനിമയാക്കുക എന്നുള്ളത്.
എന്നാൽ മമ്മൂട്ടി കൂടി താൽപ്പര്യം അറിയിച്ച സ്ഥിതിക്ക് ഇനി ഈ ചിത്രത്തിന്റെ ബാക്കി രണ്ടു ഭാഗങ്ങൾ 200 കോടി രൂപയുടെ ബഡ്ജറ്റിൽ ആണ് ഹരിഹരൻ ചിത്രീകരണം പൂർത്തിയാക്കാൻ പോകുന്നത് എന്നാണു ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട് .
mammooty may be bheeman in randaamoozham
