Connect with us

മാസ്റ്ററിനു ശേഷം വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ‘ദളപതി 65’ അണിയറ പ്രവര്‍ത്തകര്‍

News

മാസ്റ്ററിനു ശേഷം വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ‘ദളപതി 65’ അണിയറ പ്രവര്‍ത്തകര്‍

മാസ്റ്ററിനു ശേഷം വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ‘ദളപതി 65’ അണിയറ പ്രവര്‍ത്തകര്‍

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ദളപതി 65’ ആയി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജൂണ്‍ 21ന് വൈകുന്നേരം ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് ര്‍ത്തുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ദളപതി 65ന്റെ ചിത്രീകരണം ഏപ്രില്‍ ആദ്യവാരം ആണ് ആരംഭിച്ചത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൂജ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ദളപതി 65.

ചിത്രത്തില്‍ വിജയ് വ്യത്യസ്തമായ ലുക്കില്‍ ആയിരിക്കുമെന്നും പറയപ്പെടുന്നു. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം. മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.

Continue Reading

More in News

Trending

Recent

To Top