Malayalam
അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു അഭിനേത്രിയെ ഉണ്ണി മുകുന്ദന്‍ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്.
അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ തന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
അതേസമയം, മേപ്പടിയാന്‍ ആണ് ഉണ്ണിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 14ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്.
ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു.
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, നിഷ സാരംഗ്, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
