മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന എല്ലാ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയായ ‘മാ’ സംഘടനയ്ക്ക് കൈമാറുമെന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. മിമിക്രി താരങ്ങള്‍ക്കൊപ്പമുള്ള ‘മാ മാമാങ്കം’ എന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
കോവിഡ് കാലത്ത് ഏറെ പ്രതിസന്ധിയിലായവരാണ് മിമിക്രി കലാകാരന്മാര്. മിമിക്രി കലാകാരന്മാര്ക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയില്‍ നിന്നും രണ്ടു ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
”വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല ലെവിയായി തരും” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപിക്കൊപ്പം ദിലീപും മാ മാമാങ്കം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ടിനി ടോം, കോട്ടയം നസീര്‍ തുടങ്ങി നിരവധി മിമിക്രി താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....