Malayalam
‘എന്റെ ഭര്‍ത്താവാണ് എന്നെ ഇങ്ങനെ ആക്കിയത്’ സോഷ്യല്‍ മീഡിയയില്‍ വൈറലായി സോനാ നായരുടെ കുറിപ്പ്
‘എന്റെ ഭര്‍ത്താവാണ് എന്നെ ഇങ്ങനെ ആക്കിയത്’ സോഷ്യല്‍ മീഡിയയില്‍ വൈറലായി സോനാ നായരുടെ കുറിപ്പ്
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സോനാ നായര്‍. ബാലതാരമായാണ് അഭിനയ രംഗത്തേയ്ക്ക് സോന എത്തുന്നത്. സോനയുടെ കരിയറിലെ തന്നെ എടുത്തു പറയേണ്ട ചിത്രമായിരുന്നു തൂവല്‍ കൊട്ടാരം. ചെറുതും വലുതുമായ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും മികച്ചതാക്കാന്‍ സോനാ നായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാറുണ്ട്. സോനാ നായര്‍ തന്റെ ഭര്‍ത്താവ് ഉദയന്‍ അമ്പാടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
‘വിവാഹത്തിനു ശേഷമാണ് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയതും ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയതും. തനിക്ക് ലഭിക്കുന്ന വേഷങ്ങളെ മികച്ചതാക്കാന്‍ വേണ്ടി എല്ലാ പിന്തുണയും നല്‍കിയിരുന്നത് ഭര്‍ത്താവ് ആയിരുന്നു. എന്നും വീട്ടുകാരോടൊപ്പം നിന്ന് പ്രോത്സാഹനം നല്‍കുന്നതിനും അദ്ദേഹം മടികാണിച്ചില്ല. വിവാഹത്തിന് ശേഷം ചെയ്ത കഥാപാത്രങ്ങള്‍ മികച്ചതാക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനും കരുതലിനും വലിയ സ്ഥാനമുണ്ട്. ഒരു പക്ഷേ അദ്ദേഹം ആയിരുന്നില്ല എന്റെ ഭര്‍ത്താവ് എങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല. അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഒരു വീട്ടമ്മയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിക്ക് പോകുന്ന ഒരു കുടുംബിനിയോ ആയി ഞാന്‍ മാറിയേനേ. സിനിമാ മേഖലയില്‍ നിന്ന് കിട്ടിയ എല്ലാ നേട്ടങ്ങളും എനിക്ക് നേടിത്തന്നത് തന്റെ ഭര്‍ത്താവാണ്’ എന്നും പറയുകയാണ് താരം.
about sona nair
