Malayalam
സോഷ്യല്‍ മീഡിയയില്‍ അജു വര്‍ഗീസ് ട്രോളുകള്‍ എന്നൊരു സെക്ഷന്‍ തന്നെ ഉണ്ട്, പുള്ളിക്ക് വണ്ണം കൂടിയതിനെ പറ്റിയുള്ള ക്രൂര തമാശകള്‍ ആണ് അവിടെ; വൈറലായി കുറിപ്പ്
സോഷ്യല്‍ മീഡിയയില്‍ അജു വര്‍ഗീസ് ട്രോളുകള്‍ എന്നൊരു സെക്ഷന്‍ തന്നെ ഉണ്ട്, പുള്ളിക്ക് വണ്ണം കൂടിയതിനെ പറ്റിയുള്ള ക്രൂര തമാശകള്‍ ആണ് അവിടെ; വൈറലായി കുറിപ്പ്
നിരവധി ആരാധകരുള്ള താരമാണ് അജു വര്‍ഗീസ്. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കാന്‍ താരത്തിനായി. ഇപ്പോഴിതാ അജു വര്‍ഗീസിന് എതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെ കുറിച്ചുള്ള ഒരു കുറിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം;
പല കാരണങ്ങള്‍ കൊണ്ട് ഇപ്പോ ബോഡി ഷേമിങ് രൂപത്തെ കളിയാക്കല്‍ ഒക്കെ പിന്നെയും ചര്ച്ചയാവാണല്ലോ… അപ്പൊ ഓര്മ വന്നതാണ്, ഒരു ആങ്കറിംഗിനു പോയപ്പോള്‍ ക്യാമറ മാന്‍ പെട്ടന്ന് വന്നു അജു വര്‍ഗീസിനെ പോലെ ആവാനാണോ പ്ലാന്‍ എന്ന് ചോദിച്ചു കുറെ നേരം ഉറക്കെ ചിരിച്ചു … സത്യം പറഞ്ഞാല്‍ ആദ്യം കാര്യം മനസിലായില്ല.. ഞാനെന്താ വല്ല തമാശയും പറഞ്ഞോ എന്നൊരു മണ്ടത്തരം തിരിച്ചു ചോദിച്ചു.
നീ ട്രോളുകള്‍ കാണാറില്ലേ, മൊത്തം അങ്ങേരുടെ വണ്ണം അല്ലേ ചര്‍ച്ചാ വിഷയം എന്നൊക്കെ ചോദിച്ചു. സത്യം പറഞ്ഞാല്‍ അജു വര്‍ഗീസ് കമലയുമായി നായക നിരയില്‍ എത്തി തുടങ്ങിയ സമയമായിരുന്നു അത്. ഗൗരവമുള്ള സിനിമകള്‍ കോമഡി ട്രാക്കില്‍ പോകുന്ന നടീനടന്മാര് ചെയ്യുമ്പോ തോന്നുന്ന കൗതുകം കമല ഇറങ്ങും മുന്നേ തോന്നിയിരുന്നു. പുള്ളിക്ക് നല്ല റോളുകള്‍ ചെയ്യാന്‍ കിട്ടുന്നുണ്ടല്ലോ, കുറെ സിനിമകളുണ്ടല്ലോ എന്നിട്ട് വണ്ണം ആണൊ ഓര്‍ത്തെ ന്ന് ഞാന്‍ ചുമ്മാ തിരിച്ചു ചോദിച്ചു.
സക്കറിയയുടെ ഗര്‍ഭിണികളിലെ വേഷവും 1983യും ഓം ശാന്തി ഓശാനയും ഒക്കെ തിരിച്ചു ചോദിച്ചു. സ്വാഭാവികമായും വണ്ണം കുറച്ചു ഒതുങ്ങേണ്ടതിനെ പറ്റി തന്നെ അദ്ദേഹം തിരിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഓണ്‍ലൈന്‍ നോക്കിയപ്പോള്‍ ശരിയാണ്, അജു വര്‍ഗീസ് ട്രോളുകള്‍ എന്നൊരു സെക്ഷന്‍ തന്നെ ഉണ്ട്. പുള്ളിക്ക് വണ്ണം കൂടിയതിനെ പറ്റിയുള്ള ക്രൂര തമാശകള്‍ ആണ് അവിടെ. സാറാസ് സിനിമയില്‍ ഒറ്റ സീനിലെ സ്ക്രീന്‍ പ്രെസെന്‍സ് അജു വര്‍ഗീസിനുണ്ടായിരുന്നു.
അന്ന് ലേഡി അജു വര്‍ഗീസ് എന്ന് പറഞ്ഞു ഇതേ ക്യാമറാമാന് എനിക്ക് മെസ്സേജ് അയച്ചു. സാജന് ബേക്കറി ഓണ്‍ലൈന്‍ എവിടുന്നോ കണ്ടിട്ടും അയച്ചിരുന്നു. സണ്ണി കണ്ടിട്ടില്ല എന്ന് തോന്നുന്നു. ആ സിനിമകളില്‍ പുള്ളി നന്നായി, പക്ഷെ മെലിയാന്‍ ഞാന്‍ ഉപദേശിച്ചിട്ടുണ്ട് കമന്റ് ബോക്സില്‍ എന്നാണ് പറഞ്ഞത്. ഇത്തിരി കളിയാക്കിയാല്‍ ഇവനൊക്കെ മനസിലാവും എന്നും ഇത്തിരി മെലിഞ്ഞു നില്ക്കുന്ന അജു വര്‍ഗീസിന്റെ വീഡിയോ ഈ അടുത്ത് കണ്ടിരുന്നു.
അതും എനിക്ക് സ്ക്രീന്‍ ഷോട്ട് എടുത്തയക്കാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന ആള് മറന്നിട്ടില്ല. ഞാന്‍ ഇത്തിരി മെലിഞ്ഞപ്പോള്‍ കൃത്യമായി ട്രോള്‍ ആക്കി അയച്ചതാണ്. എന്തായാലും ഇനിയും നല്ല വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് അജു വര്‍ഗീസ് കൂടുതല്‍ സജീവമാവട്ടെ… കമലയുടെയും സാജന് ബേക്കറിയുടെയും തുടര്‍ച്ചകളായ സിനിമകള്‍ കൊണ്ട് മലയാള സിനിമയും പ്രേക്ഷകരും അദ്ദേഹത്തെ ചര്‍ച്ച ചെയ്യട്ടെ. ആരുടേയും തടിയും മെലിവും കറുപ്പും വെളുപ്പും എവിടെയും ചര്ച്ചയാവാതിരിക്കട്ടെ.
