ഏറെ ജനപ്രീതിയുള്ള വെബ്സീരീസാണ് ‘സെക്സ് എജ്യുക്കേഷന്‍’. എന്നാലിതാ ഈ നെറ്റ്ഫ്ളിക്സ് സീരിസില്‍ നിന്നും എമ്മ മാക്കേ പുറത്തേയ്ക്ക് എന്നാണ് വിവരം. നാലാം സീസണ് ഒരുങ്ങുന്ന ഘട്ടത്തിലാണ് എമ്മയുടെ പ്രതികരണം എത്തിയിരിക്കുന്നത്. എപ്പോഴും തനിക്ക് ഹൈസ്ക്കൂളുകാരിയായ 17 വയസുള്ള കുട്ടിയായി ഇരിക്കാന്‍ സാധിക്കില്ല എന്നാണ് എമ്മ മാക്കേ പറയുന്നത്.
ഇത് തന്നെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണമായൊരു കാര്യമാണ്. സെക്സ് എജ്യുക്കേഷനിലെ അഭിനേതാക്കളെല്ലാം തന്നെ ഏറെ മികച്ചവരാണ്. അവരെയെല്ലാം സ്നേഹിക്കുന്നു, എല്ലാവരും സുഹൃത്തുക്കളാണ്. തങ്ങളെല്ലാം ഇതിലൂടെ ഒരുമിച്ച് വളര്‍ന്നു വന്നവരാണ്.
എന്നാല്‍ ഇതിന്റെ കയ്പ്പേറിയ ഭാഗമെന്തെന്നാല്‍ തനിക്ക് ജീവിതത്തില്‍ എല്ലാക്കാലവും പതിനേഴുകാരിയായി തുടരാന്‍ സാധിക്കില്ല എന്നാണ് എമ്മ പറയുന്നത്. സെക്സ് എജ്യുക്കേഷന്റെ മൂന്നാമത്തെ സീസണ് സെപ്റ്റംബര്‍ 17ന് ആയിരുന്നു റിലീസ് ചെയ്തത്. മൂന്ന് സീസണുകളിലും എമ്മ ഉണ്ടായിരുന്നു.
സീരിസില്‍ മേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 25കാരിയായ എമ്മ ഏറെ പ്രേക്ഷകപ്രീതിയും ആരാധകരെയും നേടിയിരുന്നു. ഓട്ടിസ് എന്ന കൗമാരക്കാരന്റെയും കൂട്ടുകാരുടെയും കഥയാണ് സീരീസ് പറയുന്നത്. അസ ബട്ടര്‍ഫീല്‍ഡ്, ഗില്ലിയന്‍ ആന്ഡേഴ്സണ് തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....