News
‘ഫാമിലി മാന്‍ 2’ വെബ് സീരിസിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു; പ്രദര്‍ശനം തടയാന്‍ കേന്ദ്രത്തിന് കത്തയച്ചു
‘ഫാമിലി മാന്‍ 2’ വെബ് സീരിസിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു; പ്രദര്‍ശനം തടയാന്‍ കേന്ദ്രത്തിന് കത്തയച്ചു
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാന്‍ 2’ വെബ് സീരിസ് ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുമ്പോഴും തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ് വംശജരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം നടക്കുന്നത്. സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചായാണ് പുറത്ത് വരുന്ന വിവരം.
ശ്രീലങ്കന്‍ തമിഴ്പോരാളിയായാണ് സാമന്ത വെബ്സീരിസിലെത്തുന്നത്. ശ്രീലങ്കന്‍ ആഭ്യന്തര സംഘര്‍ഷം വിഷയമാക്കിയാണ് വെബ് സിരീസ്. എന്നാല്‍ തമിഴ് വംശജരെ മോശമായി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം ഇപ്പോള്‍ ശക്തമാകുന്നത്. പ്രതിഷേധത്തിന് പിന്തുണയുമായി ഭാരതിരാജ അടക്കം തമിഴ് സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഫാമിലി മാന്‍ 2 ന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് ആയച്ച കത്തില്‍ നടപടിയുണ്ടാകാത്ത പക്ഷം ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് തമിഴ് സംഘടനകളുടെ ആഹ്വാനം.
ഈ മാസം മൂന്നിനാണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന് 2 റിലീസ് ആയത്. മനോജ് ബാജ്പേയി പ്രിയാമണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വിഷയത്തില്‍ മൗനം പാലിക്കണമെന്നാണ് സാമന്ത അടക്കമുള്ള താരങ്ങളോട് ആമസോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നിരവധി പേരാണ് സീരീസ് കണ്ടതിനു ശേഷം സാമാന്തയെ പ്രശംസിച്ച് രംഗത്തെത്തിയത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി ആണ് സാമാന്ത സീരീസിലെത്തുന്നത്.
കഴിഞ്ഞ ദിവസം സാമാന്തയും കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. ‘സംഘട്ടന രംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി…. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന്….. (വേദനാസംഹാരികള്‍ക്ക് നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്… ഒരുപാടൊരുപാട് സ്നേഹം” എന്ന് സമാന്ത വീഡിയോക്കൊപ്പം കുറിച്ചു.
