Malayalam
‘മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നതില്‍ പ്രശ്നമില്ല’; വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി സാമന്ത
‘മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നതില്‍ പ്രശ്നമില്ല’; വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി സാമന്ത
തെന്നിന്ത്യയിലേറെ ആരാധകരുളള താരമാണ് സാമന്ത അക്കിനേനി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയ പേജുകളില്‍ പേരു മാറ്റിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ‘സാമന്ത അക്കിനേനി’ എന്ന പേര് ‘എസ്’ എന്ന അക്ഷരം മാത്രമാക്കിയാണ് താരം മാറ്റിയത്.
പേര് മാറ്റിയതിനെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചാരണങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിന് പിന്നാലെ സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നതില്‍ പ്രശ്നമില്ല എന്ന് താരം സ്റ്റോറിയായി പങ്കുവച്ചു.
”മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ ലേബല്‍ ചെയ്യുന്നു എന്നത് പ്രശ്നമല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍, നിങ്ങളുടെ മനസ്സിന്റെ ഘടന മാറ്റാന്‍ കഴിയും” എന്നാണ് താരം പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമാണ് സാമന്ത അക്കിനേനി എന്ന പേര് മാറ്റി താരം എസ് എന്ന അക്ഷരം മാത്രം ഉപയോഗിച്ചത്.
എന്നാല്‍ ഫെയ്സ്ബുക്കില്‍ ഇപ്പോഴും സാമന്ത അക്കിനേനി എന്ന് തന്നെയാണ്. ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുകയാണോ എന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സമാന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ല്‍ ഗോവയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. അതേസമയം, കാത്തു വാക്കുല രണ്ട് കാതല്‍, ശാകുന്തളം, ഗെയിം ഓവര്‍ എന്നിവയാണ് സാമന്തയുടേതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.
