ബോളിവുഡ് സിനിമാലോകത്ത് നിരവധി ആരാധകരുള്ള നടന്മാരില് ഒരാളാണ് സെയ്ഫ് അലി ഖാന്. സെയ്ഫ് ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നവും പ്രസിദ്ധവുമായ പട്ടൗഡി രാജകുടുംബത്തിന്റെ ഭാഗമാണ്. മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന് പട്ടൗഡിയുടെ മകന് കൂടിയാണ് സെയ്ഫ്. 5000 കോടിയ്ക്ക് മുകളില്‍ സ്വത്തുണ്ടെങ്കിലും അതില്‍ നിന്ന് ഒരു രൂപ പോലും സ്വതന്ത്ര്യത്തോടെ എടുത്ത് ഉപയോഗിക്കാനുള്ള അധികാരമോ, അവകാശമോ അദ്ദേഹത്തിനില്ല.
പട്ടൗഡി രാജകുടുംബത്തിന്റെ ഹരിയാനയിലുള്ള കൊട്ടാരവും ഭോപാലിലുള്ള ആസ്തികള്‍ക്കുമാണ് 5,000 കോടിയിലധികം മൂല്യമുള്ളത്. ഇതില്‍നിന്നു ഒരു രൂപ പോലും തന്റെ സന്തതി പരമ്പരയ്ക്കു നല്കാന് അദ്ദേഹത്തിനു അവകാശമില്ല.
സാറ, ഇബ്രാഹിം, തൈമര്‍, ജെഹാംഗിര്‍ അലി ഖാന് എന്നിങ്ങനെ രണ്ടു വിവാഹങ്ങളിലായി നാലു മക്കളാണ് സെയ്ഫിനുള്ളത്. പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളെല്ലാം 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ടിനു കീഴില്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ തന്നെ ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ പരമ്പരകള്‍ക്കു അര്‍ഹതയില്ല.
പാകിസ്ഥാന് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്തുക്കള്‍ വിനിയോഗിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ഇന്ത്യന്‍ പാര്‍ലമെന്റ് 1968ല്‍ പാസാക്കിയ നിയമമാണ് എനിമി ഡിസ്പ്യൂട്ട് ആക്ട്. 1965-ലെ ഇന്ത്യ- പാകിസ്ഥാന് യുദ്ധത്തെ തുടര്‍ന്നാണ് ഈ നിയമം പാസാക്കിയത്. നിയമ പ്രകാരം ഇത്തരം ആസ്തികളുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന വിഭാഗത്തിനായിരിക്കും.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...