Malayalam
മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ സാധിക വേണു ഗോപാല്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ സാധിക വേണു ഗോപാല്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സാധിക വേണു ഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
മാത്രമല്ല, വിവിധ വിഷയങ്ങളില്‍ തന്റെ ശക്തമായ നിലപാടുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കാറുള്ള താരങ്ങളില്‍ ഒരാളു കൂടിയാണ് മോഡലും നടിയുമായ സാധിക വേണുഗോപാല്‍. സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ അറ്റാക്കിങ്ങിനെതിരെയും നിരന്തരം സംസാരിക്കാറുണ്ട് താരം.
ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അപ്പു ജോഷി ആണ് ഫോട്ടോഗ്രാഫര്‍. കണ്‍സെപ്റ്റ് മിഥുന് ബോസ്. മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമര്‍ ലുക്കിലാണ് സാധിക എത്തുന്നത്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിങ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം ഹ്രസ്വചിത്രങ്ങളിലും സജീവമാണ്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് സാധിക പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇഷ്ടമല്ലാത്ത ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് തന്നെയാണ് മരിക്കുന്നതിനെക്കാല് ഭേദം എന്നാണ് സാധിക പറയുന്നത്. വിവാഹ മോചനം നേടിയതില്‍ അഭിമാനിക്കുന്നു എന്ന തരത്തിലുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും നടി പങ്കുവയ്ക്കാറുണ്ട്. വിവാഹ മോചനം പറയുന്നത് പോലെ ട്രാജഡി അല്ല.
സന്തോഷകരമല്ലാത്ത ഒരു ദാമ്പത്യത്തില്‍ തുടരുന്നു എന്നതാണ് ട്രാജഡി. അത് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത് സ്നേഹം എന്ന വാക്കിന്റെ തെറ്റായ അര്‍ത്ഥമാണ്. വിവാഹ മോചനം കൊണ്ട് ആരും മരിച്ചിട്ടില്ല’ എന്ന് സാധിക വേണുഗോപാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ഒരു പുരുഷന് മാറുമെന്നും, വളരുമെന്നും കരുതി വര്‍ഷങ്ങളോളം കാത്തിരിയ്ക്കുന്നതാണ് ഒരു സ്ത്രീ ചെയ്യുന്ന ഏറ്റവും മോശമായ തെറ്റ്’ എന്ന് മറ്റൊരു പോസ്റ്റിലൂടെ സാധിക പറഞ്ഞു. അനുഭവമാണ് ഏറ്റവും വലിയ ഗുരു. പുരുഷന് മാറുന്നതിനെ കുറിച്ചല്ല, മനസ്സിലാക്കുന്നതിനെ കുറിച്ചാണ് പറയുന്നത് എന്നും, അതേ സമയം എല്ലാവരും അങ്ങനെയാണ് എന്ന് പറയുന്നില്ല എന്നും സാധിക പറയുന്നു.
തന്റെ വിവാഹ ജീവിതത്തെ കുറിച്ചും, വിവാഹ മോചനത്തെ കുറിച്ചും മുന്‍പ് ഒരു അഭിമുഖത്തില്‍ സാധിക വേണുഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. കരിയറും കുടുംബവും എല്ലാം ഉപേക്ഷിച്ച്, മറ്റൊരാളോടൊപ്പം നമ്മള് ജീവിയ്ക്കുമ്പോള്‍ അര്‍ഹിയ്ക്കുന്ന സ്നേഹവും പരിഗണനയും ലഭിക്കണം. അത് ഇല്ലാതായാല്‍ വിവാഹ മോചനമാണ് നല്ലത് എന്നാണ് തന്റെ വിവാഹ മോചനത്തെ കുറിച്ച് സാധിക പറഞ്ഞത്.
