ഒന്നും പറയാതെ ഞാന്‍ സുപ്രിയയെും പൃഥ്വിയെയും കുറച്ച് നേരത്തെയ്ക്ക് സൂക്ഷിച്ച് നോക്കി, പൃഥ്വിരാജിനെ പോലൊരു നടനെ സംബന്ധിച്ച് അത് അസാധാരണമായ കാര്യമാണ്; തുറന്ന് പറഞ്ഞ് റോഷന് മാത്യു

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റോഷന് മാത്യു. ഇപ്പോഴിതാ കുരുതി സിനിമയുടെ കഥ പൃഥ്വിരാജില്‍ നിന്നും കേട്ട അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. കഥ കേട്ടപ്പോള്‍ പൃഥ്വിരാജ് ഇബ്രാഹിമിന്റെ വേഷം ചെയ്യുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ കഥ പറഞ്ഞ ശേഷം ഇബ്രാഹിമാണ് തന്റെ കഥാപാത്രം എന്ന് പറയുകയായിരുന്നു. ഇത് കേട്ട് തമാശയായിരിക്കുമോ എന്നാണ് ചിന്തിച്ചതെന്ന് റോഷന് പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
റോഷന് മാത്യുവിന്റെ കുറിപ്പ്:
പൃഥ്വിരാജാണ് കുരുതിയുടെ കഥ ആദ്യമായി എന്നോട് പറയുന്നത്. ഒപ്പം സുപ്രിയയും ഉണ്ടായിരുന്നു, കഥ പറഞ്ഞപ്പോള്‍ ഞാന്‍ സ്വാഭാവികമായും കരുതിയത് പൃഥ്വി ഇബ്രാഹിമിന്റെ വേഷം ചെയ്യുമെന്നാണ്. അതിനാല്‍ എന്നെ വിളിച്ചത് ഏത് കഥാപാത്രം ചെയ്യാനായിരിക്കുമെന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. കഥ പറഞ്ഞ് കഴിഞ്ഞ് അദ്ദേഹം എന്നോട് ഇബ്രാഹിമാണ് എന്റെ കഥാപാത്രമെന്ന് പറഞ്ഞു.
ഒന്നും പറയാതെ ഞാന്‍ സുപ്രിയയെും പൃഥ്വിയെയും കുറച്ച് നേരത്തെയ്ക്ക് സൂക്ഷിച്ച് നോക്കി. കാരണം എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതെല്ലാം ഒരു തമാശയായിരിക്കുമോ എന്ന് ഞാന്‍ അവിടെയിരുന്ന് അത്ഭുതപ്പെട്ടു. ആ സമയത്ത് എനിക്ക് ഒരു കാര്യം വ്യക്തമായി.
ഇത്രയും അസാധാരണമായ തീരുമാനങ്ങള്‍ എടുക്കുന്ന നടനും നിര്‍മ്മാതാവും വേറെയുണ്ടാവില്ല. പിന്നീട് എടുത്ത തീരുമാനം അവര്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യും. കുരുതി എന്ന ചിത്രം നിങ്ങള്‍ രണ്ട് പേര്‍ക്കുമൊപ്പം ചെയ്യാന്‍ സാധിച്ചത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇനിയും ഇത് പോലുള്ള അവസരങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...