Malayalam
മാലിദ്വീപിലും ശ്രീലങ്കയിലും ഹണിമൂണ്‍ ആഘോഷിച്ച് നടി റെബ മോണിക്ക ജോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മാലിദ്വീപിലും ശ്രീലങ്കയിലും ഹണിമൂണ്‍ ആഘോഷിച്ച് നടി റെബ മോണിക്ക ജോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നിവിന്‍ പോളിയുടെ നായികയായി മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് നടി റെബ മോണിക്ക ജോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ടായിരുന്നു. നിരവധി ആരാധകരും താരത്തിനുണ്ട്.
ഇപ്പോഴിതാ വിവാഹശേഷം മാലിദ്വീപിലും ശ്രീലങ്കയിലും ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. വിവാഹശേഷം ശ്രീലങ്കയിലേക്കായിരുന്നു ഇരുവരും ആദ്യം പോയത്. പിന്നീട് മാലിദ്വീപ് ദിനങ്ങളുടെ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ജനുവരിയില്‍ ബെംഗലൂരുവില്‍ വച്ചായിരുന്നു റെബയുടെയും ജോയ്മോന്റെയും വിവാഹം. ദുബായ് സ്വദേശിയാണ് ജോയ്മോന്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.
ബാംഗ്ലൂരിലെ പള്ളിയില്‍ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഇരുവരുടേയും വിവാഹം നടന്നത്. വെള്ള നിറത്തിലുള്ള ഫിഷ് കട്ട് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് റെബ വിവാഹത്തിനെത്തിയത്. കറുത്ത പാന്റും കോട്ടുമായിരുന്നു ജോയ്മോന്റെ വേഷം. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് റെബ മോണിക്ക ജോണിന്റെ ജന്മദിനത്തില് ആണ് ജോയ്മോന് ജോസഫ് നടിയ്ക്ക് സര്‍പ്രൈസ് നല്കി പ്രപ്പോസ് ചെയ്തത്. പ്രണയാഭ്യര്‍ത്ഥന റെബേക്ക സ്വീകരിയ്ക്കുകയും ചെയ്തു. പ്രണയം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പേ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുകയും ചെയ്തു.
വിവാഹത്തിന് ശേഷം ബാംഗ്ലൂര്‍ ലീല പാലസില്‍ ആഘോഷമായി റിസപ്ഷനും നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വിവാഹത്തിന് ശേഷം റിസപ്ഷന് വേദിയിലേക്ക് മോണിക്കയും വരനും എത്തിയത് അലങ്കരിച്ച റിക്ഷാ വണ്ടിയിലായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന സിനിമയിലാണ് റെബ മോണിക്ക നായികയായത്. നീരജ് മാധവായിരുന്നു ചിത്രത്തില്‍ നായകനായത്.
ഒരു തുരുത്തില് ജീവിക്കുന്ന ആളുകളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ടീന എന്ന കഥാപാത്രത്തെയാണ് റെബ അവതരിപ്പിച്ചത്. ഈ ചിത്രത്തിന് ശേഷം ജയ് സിനിമ ജറുഗണ്ടിയിലൂടെ തമിഴിലേക്കും റെബ ചേക്കേറി. ശേഷം മിഖായേല്‍ എന്ന നിവിന്‍ പോളിയുടെ മലയാള സിനിമയിലും റെബ അഭിനയിച്ചു. പിന്നീടാണ് വിജയിക്കൊപ്പം 2019ല്‍ ബിഗില്‍ എന്ന ചിത്രത്തില്‍ ഫുട്ബോളറായി റെബ അഭിനയിച്ചത് തമിഴ്നാട്ടില്‍ താരത്തിന് വലിയ ജനപ്രീതി നേടികൊടുത്തു. അതോടെ തമിഴകത്ത് നിന്ന് ധാരാളം അവസരങ്ങളും നടിയെ തേടിയെത്തി. ശേഷം ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും റെബ അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര് ആണ് റെബയുടെ ഏറ്റവും പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
മലയാളത്തിനു പുറമെ തമിഴിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ചിത്രം ബിഗിലില്‍ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര് ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
റിയാലിറ്റി ഷോയായ മിടുക്കിയിലൂടെയാണ് ലൈം ലൈറ്റിലേയ്ക്ക് റെബ മോണിക്ക ജോണ്‍ എത്തിയത്. അന്ന് ഷോയില്‍ വിജയിച്ചില്ലെങ്കിലും സിനിമയിലേക്ക് അവസരങ്ങളും മോഡലിങിലേക്ക് കൂടുതല്‍ അവസരങ്ങളും റെബയെ തേടി എത്തി. മലയാളി ആണെങ്കിലും റെബ ബാംഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. താരത്തിന്റെ സിനിമാ അരങ്ങേറ്റം വിനീത് ശ്രീനിവാസന് സിനിമ ജേക്കബിന്റെ സ്വര്ഗരാജ്യത്തിലൂടെയായിരുന്നു.
