Malayalam
രജനികാന്തിനൊപ്പം മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്; അണ്ണാത്തെയിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
രജനികാന്തിനൊപ്പം മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്; അണ്ണാത്തെയിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

രജനികാന്തിന്റേതായി പ്രദര്‍ശനത്തിന് എത്തുന്ന അണ്ണാത്തെ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിരുത്തൈ ശിവയാണ് സംവിധാനം. സിരുത്തൈ ശിവയുടെ പുതിയ ചിത്രവും മാസായിരിക്കും എന്ന സൂചയാണ് ടീസര്‍ നല്‍കിയത്. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയിലെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അണ്ണാത്തെ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മരുധാനിയെന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് തുടങ്ങിയവരും മണി അമുതവന്‍ എഴുതിയ പുതിയ ഗാനത്തിന്റെ ലിറിക്ക് വീഡിയോയില്‍ കാണാം.
എസ് പി ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഇതിഹാസ ഗായകന് രജനി ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വന്‍ ഹിറ്റാകുകയും ചെയ്തു. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്.
വിവേക ആണ് അണ്ണാത്തെ എന്ന ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുമ്പോള്‍ മാസാകും എന്ന പ്രതീക്ഷയിലാണ്. ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രം റിലീസ് ചെയ്യുന്നുവെന്ന സന്തോഷത്തിലും.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...