ഭ്രമത്തിന്റെ ചിത്രീകരണം തൊണ്ണൂറുകളിലാണ് നടന്നിരുന്നതെങ്കില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ആ നടനല്ലാതെ മറ്റാര്‍ക്കും ആവില്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഭ്രമം എന്ന ചിത്രം റിലീസ് ചെയതത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തില്‍ അന്ധനായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഭ്രമത്തിന്റെ ചിത്രീകരണം തൊണ്ണൂറുകളിലാണ് നടന്നിരുന്നതെങ്കില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റാരും ഇല്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. എന്നാല്‍ അന്ധനായി അഭിനയിക്കുക എന്നതിലും വലിയ വെല്ലുവിളിയാണ് അന്ധനായി അഭിനയിക്കുന്ന വ്യക്തിയായി അഭിനയിക്കുക എന്നതെന്നും താരം പറഞ്ഞു.
മോഹന്‍ലാലിന് ഇപ്പോള്‍ വേണമെങ്കിലും റേ മാത്യൂസ് എന്ന് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പ്രായത്തിനനുസരിച്ച് തിരക്കഥയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്നും താരം അഭിപ്രായപ്പെട്ടു.
2018 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം അന്ധാദുന്‍ എന്ന ചിത്ത്രിന്റെ റീമേക്കാണ് ഭ്രമം. ശ്രീറാം രാഘവന് സംവിധാനം ചെയ്ത അന്ധാധുന്‍ വലിയ രീതിയല്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് ചിത്രമായിരുന്നു. 460 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ഷന്‍ നേടിയ ചിത്രമാണ് അന്ധാദുന്‍. ആയുഷ്മാന്‍ ഖുറാനായായിരുന്നു ചിത്രത്തിലെ നായകന്. രാധിക ആപ്ത, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...