മലയാളികള്‍ക്ക് മോഹന്‍ലാലിനോളം പ്രിയപ്പെട്ട താരമാണ് അദ്ദേഹത്തിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ മണാലിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ പ്രണവ് മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് യുവസഞ്ചാരി ആത്മയാന്. വലിയൊരു ബാക്ക്പാക്കുമായി മണാലിയുടെ തെരുവുകളിലൂടെ നടന്നു പോകുന്ന പ്രണവ് മോഹന്‍ലാലിന്റെ ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.
പതിവു കറക്കത്തിനിടെ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോള്‍ മുഖപരിചയം തോന്നി സംസാരിക്കാന്‍ അടുത്തു ചെന്നപ്പോഴാണ് അതു പ്രണവ് മോഹന്‍ലാല്‍ ആണെന്ന് ആത്മയാന് തിരിച്ചറിഞ്ഞത്. രസകരമായ ആ കൂടിക്കാഴ്ചയുടെ വിഡിയോ ആത്മയാന് പങ്കുവയ്ക്കുകയും ചെയ്തു. ‘വഴിയില്‍ നിന്നൊരാളെ കിട്ടയതാണ്’.
എന്നൊരു ആമുഖത്തോടെ ആത്മയാന് പ്രണവിനെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് ക്ഷണിച്ചു. കണ്ട് പരിചയമുണ്ടല്ലോ എന്നും പേരെന്താണെന്നും തമാശയ്ക്ക് ചോദിക്കുന്നത് വിഡിയോയില്‍ കാണാം. ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹന്‍ലാല്‍’, എന്നു പറഞ്ഞുകൊണ്ടാണ് ആത്മയാന് വിഡിയോ അവസാനിപ്പിക്കുന്നത്.
ഹൃദയം ആണ് പ്രണവ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിനീത് ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്ശന് ആണ് നായികയാവുന്നത്. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...