Malayalam
അഞ്ചു വര്‍ഷത്തിന് ശേഷം ഒരു പോസ്റ്റ് ഇട്ടപ്പോള്‍ കാണുന്ന എല്ലാവരും ഇത്രനാളും എവിടെ ആയിരുന്നു; പോസ്റ്റുമായി നടി നേഹ റോസ്
അഞ്ചു വര്‍ഷത്തിന് ശേഷം ഒരു പോസ്റ്റ് ഇട്ടപ്പോള്‍ കാണുന്ന എല്ലാവരും ഇത്രനാളും എവിടെ ആയിരുന്നു; പോസ്റ്റുമായി നടി നേഹ റോസ്
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴികളിലൂടെ കടന്നു പോകുമ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആക്രമിക്കപ്പെട്ട നടി തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് രംഗത്ത് എത്തിയത്. ആക്രമിക്കപ്പെട്ട നടിക്ക് ലഭിക്കുന്ന പിന്തുണ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇത് കുറച്ച് വൈകിപ്പോയതെന്നും പറയുകയാണ് നടി നേഹ റോസ്. അഞ്ചു വര്‍ഷത്തിന് ശേഷം ഒരു പോസ്റ്റ് ഇട്ടപ്പോള്‍ കാണുന്ന എല്ലാവരും ഇത്രനാളും എവിടെ ആയിരുന്നുവെന്ന് നേഹ റോസ് ചോദിക്കുന്നു.
നേഹ റോസിന്റെ കുറിപ്പ്:
ഒരു പെണ്ണ് അനുഭവിച്ച വേദന മാനസികസമ്മര്‍ദ്ദം അത് ലോകത്തിന് മനസിലാക്കാന്‍ അവള്‍ സ്വന്തമായി പോസ്റ്റ് ഇടേണ്ടി വന്നു അതും അഞ്ചു വര്‍ഷത്തിനു ശേഷം. ഇപ്പോള്‍ ഇത്രയും സപ്പോര്‍ട്ട് കാണുമ്പോള്‍ സന്തോഷം എന്നാലും ചോദിക്കാതിരിക്കാന്‍ പറ്റുന്നില്ല ഇത്രനാളും എല്ലാവരും എവിടെയായിരുന്നു???
കുറ്റപ്പെടുത്തലുകള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന ആളാണ് ഞാന്‍.. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടത് സ്ത്രീകളാണ്.. സ്ത്രീകള്‍ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. അതിന്റെ കാരണവും മനസിലാക്കി. ആണിന് ഒന്നാം സ്ഥാനവും പെണ്ണിന് രണ്ടാം സ്ഥാനം മതി എന്ന ചിന്താഗതിയാണ് ഇതിന്റെ കാരണം..
ഒരു പ്രത്യേകതരം ഈഗോ. സ്ത്രീകള്‍ എന്നും താഴ്ന്നു നില്‍ക്കണം അല്ലെങ്കില്‍ അവളെ ഒതുക്കണം എന്ന ചിന്താഗതി. ഒരു പെണ്ണിന് എന്നും അവള്‍ മാത്രമേ ഉള്ളൂ അതാണ് സത്യം. നമ്മള്‍ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യം ഇതാണ്, നമുക്ക് രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ സ്വന്തമായി ഇറങ്ങി തിരിക്കണം…
എനിക്ക് എന്റെ വോയിസ് മാത്രമാണ്. ഒരുപക്ഷേ ഈ ലോകം തന്നെ മാറ്റി മറിക്കാന്‍ കഴിയും എന്റെ വോയ്‌സിന്… അതുകൊണ്ട് നമ്മള്‍ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി നമുക്കുവേണ്ടി നിലകൊള്ളണം.
