എന്റെ ജീവിതത്തിലെ നിന്റെ പകരം വെക്കാനാവാത്ത സാന്നിധ്യത്തിനും പിറന്നാള്‍ സര്‍പ്രൈസിനും നന്ദി; വിഘ്നേഷിന്റെ പിറന്നാളിന് നയന്‍താര നല്കിയ സര്‍പ്രൈസ് കണ്ടോ

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് നയന്‍താര. വിഘ്നേഷ് ശിവനുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ചര്‍ച്ചയ്ക്ക് വഴിവെയക്കാറുണ്ട്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഈയിടെ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പിറന്നാളിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്.
പുതിയ സിനിമയുടെ സെറ്റില്‍ ഒരു കേക്ക് കട്ടിംഗ് പാര്‍ട്ടിയാണ് നയന്‍താര ഒരുക്കിയത്. ‘വിത്ത് ലവ് റൗഡി’ എന്ന് എഴുതി അലങ്കരിച്ചതടക്കം രണ്ട് കേക്കുകളും മറ്റു ചില സമ്മാനങ്ങളുമാണ് നയന്‍കതാര നല്‍കിയത്. പശ്ചാത്തലത്തില്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളുമുണ്ട്. ‘സന്തോഷകരമായ ഈ പിറന്നാള്‍ സര്‍പ്രൈസിന് നന്ദി തങ്കമേ, പിന്നെ എന്റെ ജീവിതത്തിലെ നിന്റെ പകരം വെക്കാനാവാത്ത സാന്നിധ്യത്തിനും’, വിഘ്നേഷ് ശിവന് ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നയന്‍താരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാള്‍ ആഘോഷത്തിനും വിഘ്നേഷ് എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പങ്കുവച്ചിരുന്നു. വിഘ്നേഷിന്റെ കരിയറിലെ രണ്ടാം ചിത്രമായിരുന്നു ‘നാനും റൗഡി താന്‍’.
ഇതിന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...