Malayalam
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫോട്ടേയ്ക്ക് പോസ് ചെയ്ത് മുക്തയും ഭര്‍ത്താവും!
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫോട്ടേയ്ക്ക് പോസ് ചെയ്ത് മുക്തയും ഭര്‍ത്താവും!
മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതരായ താരമാണ് മുക്ത. സ്ാഷ്യല് മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് റിങ്കുവിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. റൊമാന്റിക് ഭര്‍ത്താവും ഉത്തരവാദിത്തമുള്ള അച്ഛനുമായി എപ്പോഴും തനിക്കൊപ്പം നില്ക്കുന്ന റിങ്കുവിന് നന്ദിയെന്നായിരുന്നു മുക്ത ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്.
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫോട്ടേയ്ക്ക് പോസ് ചെയ്യുകയായിരുന്നു മുക്തയും റിങ്കുവും. അമ്മയെയും അച്ഛനെയും ചേര്‍ത്തുനിര്‍ത്തി അതിമനോഹരമായ ഫോട്ടേഷൂട്ടാണ് കണ്മണിക്കുട്ടി നടത്തിയിരിക്കുന്നത്. മുക്ത ഭര്‍ത്താവ് റിങ്കുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച വീഡിയോയിലാണ് കിയാരയുടെ ഫോട്ടേഷൂട്ട്.
ഫോട്ടോ എടുത്ത് കഴിഞ്ഞതിന് പിന്നാലെയായി അമ്മ ഇങ്ങോട്ട് വന്നേ, ഇതൊന്ന് നോക്കിയേ എന്ന് പറഞ്ഞ് ഇരുവരേയും അരികിലേക്ക് വിളിച്ചിരുന്നു കണ്മണി. അടിപൊളിയാണല്ലോ ചിത്രങ്ങള്‍ എന്നായിരുന്നു ഇരുവരും പറഞ്ഞത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മുക്ത.
അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാന്‍സുമായി നടി തിളങ്ങിയിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ബിഗ് സ്ക്രീനില്‍ എത്തുന്നത്. വിവിധ ചിത്രങ്ങളില്‍ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.
