ജാതി അധിക്ഷേപം നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടി മീര മിഥുന് പോലീസിനെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. താരത്തെ വിചാരണക്കായി എഗ്മോര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആരോപണം ഉന്നയിച്ചത്. സ്റ്റാര്‍ ഹോട്ടല്‍ മാനേജരെ ഭീഷണിപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്കായാണ് താരത്തെ കോടതിയില്‍ എത്തിച്ചത്.
പൊലീസ് തനിക്കെതിരെ ഇല്ലാത്ത കുറ്റം ചുമത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് മീര ജഡ്ജിയോട് പരാതിപ്പെട്ടത്. കേസുകളെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ലെന്നും മീര പറയുന്നു.
അതേസമയം കോടതി മീരക്ക് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചിതയാക്കിയില്ല. 2 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ 14ന് വീണ്ടും ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
സമൂഹമാധ്യമത്തിലൂടെ പിന്നാക്ക വിഭാഗത്തിലുള്ളവരെ അതിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് മീര മിഥുനെതിരെ കേസ് എടുത്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ ഇവരെ ആലപ്പുഴ റിസോര്‍ട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...