Malayalam
‘ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു’; പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജു വാര്യര്‍
‘ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു’; പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജു വാര്യര്‍
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. 14 വര്‍ഷത്തോളം മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം തിരിച്ചെത്തിയപ്പോള്‍ പണ്ട് ഉണ്ടായിരുന്ന അതേസ്നേഹം തന്നെയാണ് മലയാളികള്‍ ഇപ്പോഴും നല്‍കുന്നത്. തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം തമിഴിലും തന്റെ അരങ്ങേറ്റം നടത്തിയിരുന്നു.
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡില്‍ (സൈമ) ഇരട്ടനേട്ടമാണ് താരത്തിന് ലഭിച്ചത്. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയാണ് മഞ്ജു ചരിത്രം സൃഷ്ട്ടിച്ചത്. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് മലയാളത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അസുരനിലെ പ്രകടനത്തിന് തമിഴിലും അവാര്‍ഡ് ലഭിച്ചു
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. നിറചിരിയോടെ സണ്‍ഗ്ലാസ് വെച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ‘ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു,’ കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
കമന്റുകള്‍ ശക്തയായ സ്ത്രീ, യഥാര്‍ത്ഥ പ്രചോദനത്തിന് ഉടമ എന്നൊക്കെയാണ്. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, പടവെട്ട്, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, മേരി ആവാസ് സുനോ, വെള്ളിരിക്കാപ്പട്ടണം, 9എംഎം, കാപ്പ, ആയിഷ തുടങ്ങി വമ്ബന്‍ ചിത്രങ്ങള്‍ ആണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
