ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് മാളവിക മോഹനന്. ഇന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് നടി. നിലവില്‍ ധനുഷിന്റെ നായികയായി മാരന് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇതിനിടെ ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മാളവികയുടെ പ്രതിശ്രുത വരന് എങ്ങനെ ആയിരിക്കണം എന്നാണ് മാളവിക ആഗ്രഹിക്കുന്നത് എന്നായിരുന്നു ആരാധകന്റെ ഒരു ചോദ്യം.
മൂന്ന് ഓപ്ഷനും നല്കി അതില്‍ നിന്ന് തിരഞ്ഞെടുക്കാനാണ് നടിയോട് ആരാധകന് ആവശ്യപ്പെട്ടത്. എന്നാല്‍ അധികമാരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മറുപടിയാണ് മാളവിക നല്‍കിയത്. ഇതാണ് ഇപ്പോള്‍ വൈറലായി മാറി കൊണ്ടിരിക്കുകയാണ്.
”ഏത് നിറമുള്ള പുരുഷനെയാണ് മാളവിക വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്… കറുപ്പ്, ഗോതമ്പ് നിറം, വെളുപ്പ്” എന്നാണ് ചോദ്യം. എന്നാല്‍ ലിംഗ വിഭജനം ഇല്ലാത്ത ഒരാള്‍ മതി എന്നാണ് നടി മറുപടി നല്‍കിയത്. വളരെ ക്ലാസിയായിട്ടുള്ള മാളവികയുടെ ഉത്തരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
വിജയ്യുടെ മാസ്റ്റര്‍ ആണ് മാളവികയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. നിലവില്‍ ധനുഷ് ചിത്രം മാരന്റെ റിലീസിന് വേണ്ടിയാണ് നടി കാത്തിരിക്കുന്നത്. കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...