സിനിമാ നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിക്കെതിരെ പീഡനത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പൊലീസിന് നല്കിയ പരാതിയില്‍ അറസ്റ്റ് വൈകുന്നതിനെതിരെ പട്ടാമ്പിയിലെ യുവ ഡോക്ടര്‍ രംഗത്ത്. പരാതിയില്‍ നടപടിയില്ലാതായതോടെ ഡോക്ടര്‍ മുഖ്യമന്ത്രിയിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
വനിതാ ഡോക്ടര്‍ 2019 നവംബറിലാണ് കണ്ണനെതിരെ ആദ്യ പരാതി നല്‍കുന്നത്. ആശുപത്രിയിലെത്തി ബലമായി കടന്നുപിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ വ്യക്തി ഒന്നരവര്‍ഷത്തിനിടെ സമാന രീതിയില്‍ പലതവണയാണ് ആക്രമിച്ചത്.
അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ കഴിഞ്ഞേനെയെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ടാമത് പരാതി നല്‍കിയിട്ടും നവമാധ്യങ്ങളിലൂടെ തനിക്കെതിരെ അപവാദപ്രചാരണം തുടരുകയാണ്. നീതി കിട്ടുമെന്ന വിശ്വാസമാണ് ഇപ്പോഴുമുള്ളത്.
കണ്ണന് ഒളിവിലെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്ന് ഡോക്ടര്‍ പറയുന്നു. ഒന്നരവര്‍ഷം മുന്‍പ് പരാതി നല്‍കിയെന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
അപവാദ പ്രചരണവും ഭീഷണിയും തുടരുന്നതായി കാണിച്ച് പാലക്കാട് പട്ടാമ്പി പൊലീസില്‍ നല്കിയ രണ്ടാമത്തെ പരാതിയിലും ഇതുവരെ അറസ്റ്റുണ്ടായില്ല.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...