ഒന്ന് കാണാന്‍ കൊതിച്ച് എന്‍ ഐ സി യു വരാന്തയില്‍ കാത്തുനിന്ന ദിവസങ്ങള്‍ എനിക്കോര്‍മ്മ വരും, ഈ കുഞ്ഞിക്കാലില്‍ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓര്‍മ്മവരും; മകളുടെ പിറന്നാള്‍ ദിവത്തില്‍ കുറിപ്പുമായി ലക്ഷ്മി പ്രിയ
ഒന്ന് കാണാന്‍ കൊതിച്ച് എന്‍ ഐ സി യു വരാന്തയില്‍ കാത്തുനിന്ന ദിവസങ്ങള്‍ എനിക്കോര്‍മ്മ വരും, ഈ കുഞ്ഞിക്കാലില്‍ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓര്‍മ്മവരും; മകളുടെ പിറന്നാള്‍ ദിവത്തില്‍ കുറിപ്പുമായി ലക്ഷ്മി പ്രിയ
ഒന്ന് കാണാന്‍ കൊതിച്ച് എന്‍ ഐ സി യു വരാന്തയില്‍ കാത്തുനിന്ന ദിവസങ്ങള്‍ എനിക്കോര്‍മ്മ വരും, ഈ കുഞ്ഞിക്കാലില്‍ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓര്‍മ്മവരും; മകളുടെ പിറന്നാള്‍ ദിവത്തില്‍ കുറിപ്പുമായി ലക്ഷ്മി പ്രിയ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മിപ്രിയ. സോഷ്യല്‍ മീഡിയകളിലും സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ മകളുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മകളുടെ ഫോട്ടോകള്‍ അടങ്ങിയ വീഡിയോയും ലക്ഷ്മി പ്രിയ പങ്കുവെച്ചു.
‘ഹാപ്പി ബര്‍ത്ത് ഡേ മാതു. ഹൃദയം നിറഞ്ഞ് തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്’ എന്ന് കുറിച്ചുകൊണ്ടാണ് മകള്‍ക്കുള്ള ലക്ഷ്മിയുടെ പിറന്നാള്‍ ആശംസ ആരംഭിക്കുന്നത്. മാതംഗിയെന്നാണ് മകള്‍ക്ക് ലക്ഷ്മി പ്രിയ പേരിട്ടിട്ടുള്ളത്. മാസം തികയാതെയാണ് ലക്ഷ്മിക്ക് മകള്‍ ജനിച്ചത്. ജീവനോടെ കൈകളില്‍ എടുക്കാന്‍ സാധിക്കുമോ എന്ന് പോലും അറിയാതെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രി വരാന്തയില്‍ വേദനയോടെ കാത്തിരുന്നതിനെ കുറിച്ചു മകള്‍ക്കുള്ള ആശംസ കുറിപ്പില്‍ നടി പറയുന്നുണ്ട്.
‘ഹൃദയം നിറഞ്ഞ് തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്… മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ഒരുമിച്ച് നല്കിയ പുണ്യം. അമ്മയുടെ പൊന്നുമൊന്നിച്ചുള്ള ഓരോ ദിവസവും അമ്മയ്ക്ക് അത്ഭുതമാണ്. ഒന്ന് കാണാന്‍ കൊതിച്ച് എന്‍ ഐ സി യു വരാന്തയില്‍ കാത്തുനിന്ന ദിവസങ്ങള്‍ എനിക്കോര്‍മ്മ വരും. ഈ കുഞ്ഞിക്കാലില്‍ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓര്‍മ്മവരും.
ഡയപ്പറോ മരുന്നോ അങ്ങനെ എന്തെങ്കിലും തരാന്‍ എന്ന വ്യാജേന ഒന്ന് കൂടി കാണാനുള്ള കൊതിയോടെ എന്‍ ഐ സി യുവിന്റെ ഉള്ളിലേക്ക് ഞാനും അച്ഛനും വരാറുണ്ടായിരുന്നു. എനിക്കറിയാം മാസം തികയാതെ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കള്‍ ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവും എന്ന്. ഇന്ന് ഞാന്‍ അനുഭവിക്കുന്ന അളവറ്റ ആനന്ദത്തിനു പരിധികളില്ല പൊന്നേ… തുലാം മാസത്തിലെ പൂരം ഇത്തവണ നവംബര്‍ ഒന്നിന് ആയിരുന്നു.
ഈ ആറ് വര്‍ഷവും വൈക്കത്തപ്പന്റെ മുന്നിലായിരുന്നു പിറന്നാള്‍ ആഘോഷം. കൊറോണ ആഘോഷമാക്കാന്‍ സമ്മതിക്കാഞ്ഞ പിറന്നാള്‍ ഇത്തവണ ചെറുതായി ആഘോഷിക്കാനാണ് തീരുമാനം. എല്ലാവരും മാതുനെ അനുഗ്രഹിക്കണം. അമ്മയുടെ തങ്കം ദീര്‍ഘായുസ്സായി ഇരിക്കട്ടെ…. ഭക്തിയുള്ള കുഞ്ഞായി വളരട്ടെ…. എല്ലാവരോടും സ്നേഹം ഉള്ള കുഞ്ഞാവട്ടെ….. മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് വളരാന്‍ എന്റെ മകള്‍ക്ക് കഴിയട്ടെ…..’ ലക്ഷ്മി പ്രിയ കുറിച്ചു. മകള്‍ക്കൊപ്പം ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍ അടങ്ങിയ വീഡിയോയും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....