കുക്കറി ഷോയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി നായര്‍. തിരുവനന്തപുരം പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ലക്ഷ്മി ലോ അക്കാഡമി പ്രിന്‍സിപ്പല്‍ കൂടിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. യൂടൂബിലും സജീവമാണ്.
വളരെ അപൂര്‍വ്വമായി മാത്രമേ ലക്ഷ്മി നായര്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കാറുള്ളു. അതിന്റെ കാരണത്തെ കുറിച്ച് തുറന്ന് പറയുകയാണ് ലക്ഷ്മി ഇപ്പോള്‍. ”അഭിമുഖം വളരെ കുറച്ചേ കൊടുത്തിട്ടുള്ളു. അക്കാര്യത്തില്‍ വളരെ സെലക്ടീവാണ്. ഇപ്പോള്‍ നമ്മള് കൊടുത്തത് പോലെ ആണെങ്കില്‍ ഒക്കെ.
ഇപ്പോഴത്തെ ട്രെന്‍ഡ് നമ്മള് പറയുന്നതില്‍ നിന്നും കുറച്ച് ഭാഗം എടുത്തിട്ട് വാര്‍ത്തയാക്കുന്നത്. നമ്മുടെ പെര്മിഷന് ഇല്ലാതെ അതങ്ങ് സെലിബ്രേറ്റ് ചെയ്യും. അതിന്റെ ആവശ്യം ഇല്ലല്ലോന്ന് പലപ്പോഴും തോന്നും. ഇനി വിവാദങ്ങളും വിമര്‍ശനങ്ങളും ഒന്നും വേണ്ടെന്നുള്ളതാണ്. അതുകൊണ്ട് വളരെ കെയര്‍ഫുള്‍ ആണ്.
യൂട്യൂബ് തുടങ്ങുന്നതിന് മുന്‍പ് എനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ യൂട്യൂബ് തുടങ്ങിയതിന് ശേഷം അതിലൊരുപാട് മാറ്റം വന്നിട്ടുണ്ടെന്നതാണ്. ഞാന്‍ ആരാണെന്നും എന്താണെന്നും എന്നിലൂടെ തന്നെ ആള്ക്കാര് മനസിലാക്കി തുടങ്ങി. യൂട്യൂബ് സ്വന്തം ഫാമിലി പോലെയാണ്. അവരെന്നെ സ്നേഹിക്കുകയും തിരിച്ച് സ്നേഹിക്കാനുമൊക്കെ പറ്റുന്നുണ്ട് എന്നും ലക്ഷ്മി പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...