Connect with us

ഗാന്ധിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവയാണ്.., ബിജെപിയെ സജീവമായി നിലനിര്‍ത്തുന്നത് പോലും ഗാന്ധിയുടെ ആശയങ്ങളാണ്; കങ്കണയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ്

News

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് നിഖത് അബ്ബാസ്. കങ്കണ ഒരു പൊതുചടങ്ങളില്‍ 1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും ഭിക്ഷയായിരുന്നുവെന്നും
പറഞ്ഞതാണ് വിവാദങ്ങളുടെ ആരംഭം.

കങ്കണയ്ക്ക് നല്‍കിയ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തുടര്‍ന്ന് മഹാത്മാഗാന്ധിയെ ഉന്നം വച്ച് കങ്കണ ചില പരാമര്‍ശങ്ങള്‍ നടത്തി. ഇതിനെതിരെയാണ് നിഖത് അബ്ബാസിന്റെ വിമര്‍ശനം.

‘പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. ഗാന്ധിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവയാണ്. ഗാന്ധിയ്ക്ക് രാഷ്ട്ര പിതാവെന്ന വിശേഷണം നല്‍കിയത് ഈ രാജ്യത്തെ ജനതയാണ്.

ബിജെപിയെ സജീവമായി നിലനിര്‍ത്തുന്നത് പോലും ഗാന്ധിയുടെ ആശയങ്ങളാണ്. അദ്ദേഹത്തെക്കുറിച്ച് പരിഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തി കങ്കണ എന്താകാനാണ് ശ്രമിക്കുന്നത്. കങ്കണ സ്വതന്ത്ര്യ സമരത്തെയും രാജ്യത്തെ ജനങ്ങളുടെ വികാരത്തെയും വേദനിപ്പിക്കുന്നു’.

‘നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ..അല്ലെങ്കില്‍ നേതാജിയെ അനുകൂലിക്കുന്നോ.. രണ്ടുപേരെയും ഒരേ സമയം അംഗീകരിക്കാന്‍ പറ്റില്ലല്ലോ..അതുകൊണ്ട് തീരുമാനിക്കൂ.’ എന്ന കുറിപ്പോടെ കങ്കണ ഒരു പഴയ പത്രവാര്‍ത്ത പങ്കുവച്ചിരുന്നു.

More in News

Trending

Recent

To Top