ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്കിയ മാനനഷ്ട കേസില്‍ കങ്കണ റണാവത്തിന് താക്കീത് നല്കി മുംബൈ കോടതി. ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിലാണ് ജാവേദ് അക്തര്‍ കേസ് നല്‍കിയത്. സെപ്റ്റംബര്‍ 20ന് നടക്കുന്ന വിചാരണയില്‍ കങ്കണ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി താക്കീത് നല്കി.
എന്നാല്‍ കങ്കണയ്ക്ക് ആ ദിവസം കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് നടിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. പുതിയ സിനിമക്ക് വേണ്ടിയുളള യാത്രയിലാണെന്നും അവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ വിശദീകരണം. ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഭിഭാഷകന് കോടതിയില്‍ ഹാജരാക്കി.
കങ്കണയുടെ അഭിഭാഷകന്റെ വാദം തള്ളിയ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര് ആര് ഖാന് കേസ് സെപ്റ്റംബര്‍ 20-ലേക്ക് വിചാരണ മാറ്റിവെച്ചതായും, ഹാജരാകാത്ത പക്ഷം താരത്തിനെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്നും പറഞ്ഞു. ഇതോടെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവു നല്‍കണമെന്ന് കങ്കണയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു.
ബോളിവുഡ് സിനിമ മേഖലയില്‍ നിരവധി പേരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ തലവനാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. നിരവധി ദേശീയ മാധ്യമങ്ങളിലും താരം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ പരാമര്‍ശം തന്റെ പ്രതിഛായ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജാവേദ് അക്തര്‍ പരാതി നല്‍കിയത്.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...