Malayalam
കങ്കണയുടെ സ്വകാര്യ അംഗ രക്ഷകന്റെ പേരില്‍ രൂക്ഷമായ പരാതിയുമായി യുവതി; പ്രതികരിക്കാതെ നടി
കങ്കണയുടെ സ്വകാര്യ അംഗ രക്ഷകന്റെ പേരില്‍ രൂക്ഷമായ പരാതിയുമായി യുവതി; പ്രതികരിക്കാതെ നടി
ബ ലാത്സംഗത്തിനും പ്ര കൃതിവിരുദ്ധ പീഡ നത്തിനും ഇരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡിനെതിരെ കേസ്. കുമാര്‍ ഹെഗ്ഡെ എന്നയാള്‍ക്കെതിരെ മുംബൈ ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ ലാത്സംഗവും പ്ര കൃതിവിരുദ്ധ പീഡ നവും കൂടാതെ വഞ്ചനാക്കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരാതിക്കാരിയെ വിദഗ്ധ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ വിഷയത്തില്‍ കങ്കണയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂട്ടിയത്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തെക്കുറിച്ച് കങ്കണ പറഞ്ഞ വിദ്വേഷ ട്വീറ്റ് വലിയ തോതില്‍ ചര്‍ച്ചയാകുകയും ട്വിറ്റര്‍ കങ്കണയുടെ അക്കൗട്ട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്യതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ അമേരിക്കക്കാരാണെന്ന് തെളിയിച്ചിട്ടുണ്ട് എന്നാണ് കങ്കണ പ്രതികരിച്ചത്.
ഒരു വെളുത്ത വ്യക്തിക്ക് ഇരുനിറമുള്ള ഒരാളെ അടിമകളാക്കാന്‍ അര്‍ഹതയുണ്ടെന്നാണ് വിചാരമെന്നും നിങ്ങള്‍ എന്ത് ചിന്തിക്കണമെന്നും സംസാരിക്കണമെന്നും എന്തുചെയ്യണമെന്നും അവര്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ശബ്ദം ഉയര്‍ത്താന്‍ എന്റെ സ്വന്തം കലയായ സിനിമ ഉള്‍പ്പെടെ നിരവധി പ്ലാറ്റ്ഫോമുകള് ഉണ്ട് എന്നും കങ്കണ പറഞ്ഞിരുന്നു.
